രജനി ചിത്രം 2.0 യുടെ ടീസർ 13ന്; 3000 ടെക്നിഷ്യൻമാർ നിർമ്മിച്ച വിഎഫ്എക്സ് വിസ്മയമെന്ന് ഷങ്കര്‍

Update: 2018-09-11 11:54 GMT

ഷങ്കര്‍ സംവിധാനം ചെയ്യുന്ന രജനികാന്ത് ചിത്രം 2.0 യുടെ ടീസർ സെപ്റ്റംബർ 13 ന് പുറത്തിറങ്ങും. ഏകദേശം 544 കോടി രൂപ (75 മില്യൺ ഡോളർ) ചെലവിട്ട് നിർമിക്കുന്ന പ്രോജക്ടാണ് എന്തിരന്റെ ഈ സീക്വൽ.

രജനികാന്തിന്‍റെ വില്ലനായി എത്തുന്നത് ബോളിവുഡ് താരം അക്ഷയ് കുമാറാണെന്നതാണ് ചിത്രത്തിന്റെ പ്രത്യേകത.

ആദ്യഭാഗത്തെപ്പോലെതന്നെ സയന്‍സ് ഫിക്ഷന്‍ ത്രില്ലറാണ് 2.0 യും. ലോകത്തെ വിവിധഭാഗങ്ങളിലുള്ള 3000 ടെക്നിഷ്യൻമാർ നിർമ്മിച്ച വിഎഫ്എക്സ് വിസ്മയമാണ് ചിത്രമെന്ന് ഷങ്കര്‍ അഭിപ്രായപ്പെട്ടു. വിഎഫ്എക്സ് ഉപയോഗിക്കാത്ത ഒറ്റ സീൻ പോലും സിനിമയിലില്ലെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്.

[embed]https://youtu.be/7cx-KSsYcjg[/embed]

ചിത്രത്തിന്റെ സ്ട്രീമിംഗ് റൈറ്റ്സ് ആമസോൺ പ്രൈം വീഡിയോ ആണ് നേടിയിരിക്കുന്നത്.

നവംബര്‍ 29നാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. പൂര്‍ണമായും 3ഡി ഫോര്‍മാറ്റില്‍ ചിത്രീകരിക്കുന്ന ആദ്യ ഇന്ത്യന്‍ ചിത്രമാണിത്. ലോകമെമ്പാടും 10000 സ്ക്രീനുകളിലാണ് സിനിമ റിലീസ് ചെയ്യുന്നത്.

ജാപ്പനീസ്, കൊറിയൻ, മാൻഡരിൻ എന്നിവയുൾപ്പെടെ ഒരേസമയം 12 ഭാഷകളിൽ സിനിമ റിലീസ് ചെയ്യുമെന്നാണ് അറിയുന്നത്.

Similar News