സ്റ്റാൻ ലീ: സൂപ്പർ ഹീറോകളുടെ സൃഷ്ടാവ് 

Update: 2018-11-13 06:59 GMT

സ്‌പൈഡർമാൻ, അയേൺ മാൻ, ഫൺറ്റാസ്റ്റിക് ഫോർ തുടങ്ങിയ സൂപ്പർ ഹീറോകളുടെ സൃഷ്ടാവും അമേരിക്കന്‍ കോമിക്‌ കഥാകാരനുമായ സ്റ്റാൻ ലീ കാലിഫോർണിയയിൽ അന്തരിച്ചു. 95 വയസായിരുന്നു.

അധികമാരും അറിയാതിരുന്ന ഒരു പബ്ലിഷിംഗ് സ്ഥാപനത്തെ ഒരു മൾട്ടീമീഡിയ കോർപറേഷൻ ആക്കി വളർത്തിയതിൽ ഈ എഴുത്തുകാരനായ സംരംഭകൻ വഹിച്ച പങ്ക് വളരെ വലുതായിരുന്നു.

വളരെക്കാലം മാർവെൽ കോമിക്‌സിന്റെ എഡിറ്റർ-ഇൻ-ചീഫ് ആയിരുന്ന സ്റ്റാൻ ലീ, പിന്നീട് അതിന്റെ പ്രസാധകനും ചെയർമാനും ആയി സേവനമനുഷ്ഠിച്ചു. അദ്ദേഹത്തെക്കുറിച്ച് കൗതുകകരമായ ചില വസ്തുതകൾ ഇതാ.

  • മാർവെൽ കോമിക്‌സിന്റെ മുന്‍ഗാമിയായിരുന്ന ടൈമിലി കോമിക്‌സിൽ എഡിറ്റർ-ഇൻ-ചീഫ് ആകുമ്പോൾ 19 വയസായിരുന്നു അദ്ദേഹത്തിന്റെ പ്രായം.
  • ക്യാപ്റ്റൻ അമേരിക്കയുടെ ഒരു എപിസോഡ് എഴുതി 1939-ലായിരുന്നു കോമിക്കുകളുടെ ലോകത്തേയ്ക്ക് കടന്നത്
  • ലാറി ലീബർ, ഡോൺ ഹെക്ക്, ജാക്ക് കിർബി എന്നിവരുമായി ചേർന്ന് നിരവധി കോമിക് കഥാപാത്രങ്ങളെ സൃഷ്ടിച്ചിട്ടുണ്ട്.
  • സ്പൈഡർമാൻ, ദി ഹൾക്ക്, ഡോക്ടർ സ്ട്രെയ്ഞ്ച്, ഫൺറ്റാസ്റ്റിക് ഫോർ, അയേൺ മാൻ, എക്സ്-മെൻ, ഡെയർ ഡെവിൾ, ബ്ലാക്ക് പാന്തർ , ആൻറ് മാൻ, തോർ എന്നിവ അവയിലുൾപ്പെടും.
  • 2009 ൽ വാൾട്ട് ഡിസ്‌നി കമ്പനി നാല് ബില്യൺ ഡോളറിന് മാർവെൽ എന്റർടൈൻമെന്റ് സ്വന്തമാക്കി. അന്നുമുതൽ ഇതൊരു ലിമിറ്റഡ് ലയബിലിറ്റി കമ്പനിയാണ് (LLC).
  • ഇതിനിടയിൽ സ്റ്റാൻ ലീ ഒരു ഇന്ത്യൻ സൂപ്പർഹീറോയേയും സൃഷ്ടിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പൗവ് എന്റർടൈൻമെന്റ് എന്ന കമ്പനിയും ഗ്രാഫിക് ഇന്ത്യയും ചേർന്ന് ഒരുക്കിയ കഥാപാത്രമാണ് ചക്ര. 2011 ൽ 'ചക്ര ദി ഇൻവിൻസിബിൾ' എന്ന കോമിക് ബുക്ക് പുറത്തിറങ്ങി. രണ്ടു വർഷത്തിന് ശേഷം കാർട്ടൂൺ നെറ്റ് വർക്ക് പരമ്പര സംപ്രേഷണം ചെയ്യുകയും ചെയ്തു.
  • തന്റെ കഥാപാത്രങ്ങള്‍ സിനിമയാക്കുമ്പോൾ അതിൽ ചെറിയ വേഷത്തില്‍ സ്റ്റാന്‍ ലീയും ഉണ്ടാകുമായിരുന്നു.
  • രണ്ടാം ലോക മഹായുദ്ധകാലത്ത് യുഎസ് സേനയില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
  • റുമാനിയയില്‍ നിന്നു യുഎസിലേക്കു കുടിയേറിയ ജൂതകുടുംബത്തില്‍ 1922 ഡിസംബര്‍ 28നാണു ജനിച്ചത്.

Similar News