റിപബ്ലിക് ടിവിക്കും ടൈംസ് നൗവിനുമെതിരെ കേസ് ഫയല്‍ ചെയ്ത് ബോളിവുഡ്

Update: 2020-10-13 12:39 GMT

ബോളിവുഡ് വ്യവസായത്തെ അപകീര്‍ത്തിപ്പെടുത്തിയെന്നാരോപിച്ച് റിപ്പബ്ലിക് ടിവി, ടൈംസ് നൗ എന്നീ ചാലനിതിരെ ബോളിവുഡില്‍ പ്രതിഷേധം ശക്തം. ടിആര്‍പി റേറ്റില്‍ കൃത്രിമം നടത്തിയതിനു പിന്നാലെ താരങ്ങളെ അപകീര്‍ത്തി പെടുത്തിയ സംഭവങ്ങള്‍ക്ക് ഇരു ചാനലുകള്‍ക്കുമെതിരെ കേസ് ഫയല്‍ ചെയ്തിരിക്കുകയാണ് ബോളിവുഡിലെ പ്രമുഖ നിര്‍മാതാക്കളും ചലച്ചിത്ര സംഘടനകളും. നടന്‍ അമീര്‍ ഖാന്റെ ഉടമസ്ഥതയിലുള്ള അമീര്‍ ഖാന്‍ പ്രൊഡക്ഷന്‍സ്, സല്‍മാന്‍ ഖാന്റെ സല്‍മാന്‍ ഖാന്‍ ഫിലിംസ്, ഷാരൂഖ് ഖാന്റെ റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റ് എന്നിവ ഉള്‍പ്പെടെ ബോളിവുഡിലെ 38 ഓളം നിര്‍മാതാക്കള്‍ പരാതി നല്‍കിയിട്ടുണ്ട്.

റിപ്പബ്ലിക് ടിവിക്കും ടൈംസ് നൗവിനും അതിലെ നാല് മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരേ അപകീര്‍ത്തിക്ക് കേസ് ഫയല്‍ ചെയ്തത്. ഒക്ടോബര്‍ 12 ന് ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ റിപ്പബ്ലിക് ടിവി, അര്‍ണബ് ഗോസ്വാമി, പ്രദീപ് ഭണ്ഡാരി, ടൈംസ് നൗ, രാഹുല്‍ ശിവശങ്കര്‍, നവിക കുമാര്‍ എന്നീ പേരുകള്‍ എടുത്തു പറഞ്ഞിട്ടുണ്ട്.

''അഴുക്ക്'', ''മാലിന്യം'', ''കുംഭകോണം'', ''മയക്കുമരുന്ന്'' എന്നിങ്ങനെയുള്ള അവഹേളനപരമായ വാക്കുകളും പദപ്രയോഗങ്ങളും ഉപയോഗിച്ചതായും ''അഴുക്ക് വൃത്തിയാക്കേണ്ടത് ബോളിവുഡാണ്'', 'ബോളിവുഡിന്റെ അടിവയറ്റിലെ ഈ മാലിന്യവും ദുര്‍ഗന്ധവും ശമിപ്പിക്കാന്‍ അറേബ്യയിലെ മുഴുവന്‍ സുഗന്ധ ദ്രവ്യങ്ങള്‍ക്കും കഴിയില്ല ','' ഇതാണ് രാജ്യത്തെ ഏറ്റവും മോശം വ്യവസായം ','' കൊക്കെയ്ന്‍, എല്‍എസ്ഡി എന്നിവ ബോളിവുഡിനെ മുക്കി' എന്നീ വാക്കുകളും പദപ്രയോഗങ്ങളും ഉപയോഗിച്ചതിനെതിരാണ് ഈ ഹര്‍ജി.

സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ടാണ് ഇരു ചാനലുകളും ചൂടുപിടിപ്പിക്കുന്ന ചാനല്‍ ചര്‍ച്ചകളില്‍ വളച്ചൊടിച്ച് സംസാരിച്ചതും അപകീര്‍ത്തികരമായ പദപ്രയോഗങ്ങള്‍ നടത്തിയതും. ബോളിവുഡില്‍ നിയമ പരമായി പ്രവര്‍ത്തിക്കുന്ന എല്ലാവരെയും തന്നെ മാധ്യമ വിചാരണ നടത്തുകയോ നിരുത്തരവാദപരവും അവഹേളനപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പ്രസിദ്ധീകരിക്കുകയോ ചെയ്യുന്നതില്‍ നിന്ന് ഒഴിവാക്കണമെന്നും അസോസിയേഷനുകള്‍ ഒന്നടങ്കം കോടതിയോട് അഭ്യര്‍ത്ഥിച്ചു.

ഹര്‍ജിയിലെ പരാതിക്കാര്‍

1) ദി ഫിലിം ആന്‍ഡ് ടെലിവിഷന്‍ പ്രൊഡ്യൂസേഴ്സ് ഗില്‍ഡ് ഓഫ് ഇന്ത്യ
2) CINTAA
3)ഇന്ത്യന്‍ ഫിലിം ആന്‍ഡ് ടിവി പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍
4) സ്‌ക്രീന്‍ റൈറ്റേഴ്സ് അസോസിയേഷന്‍
5) ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സ്
6) ആഡ് ലാബ്സ് ഫിലിംസ
8) ആന്ദോളന്‍ ഫിലിംസ
9)അനില്‍ കപൂര്‍ ഫിലിം ആന്‍ഡ് നെറ്റ്വര്‍ക്സ്
10) അര്‍ബാസ് ഖാന്‍ പ്രൊഡക്ഷന്‍സ്
11) അശുതോഷ് ഖവാരിക്കര്‍ പ്രൊഡക്ഷന്‍സ്
12)ബിഎസ്‌കെ നെറ്റ്വര്‍്കക് ആന്‍ഡ് പ്രൊഡക്ഷന്‍സ്
13) കേപ് ഓഫ് ഗുഡ് ഫിലിംസ്
14) ക്ലീന്‍ സ്ലേറ്റ് ഫിലിംസ്
15) ധര്‍മ്മ പ്രൊഡക്ഷന്‍ഡസ
16) എമ്മെയ് എന്റര്‍ടൈന്‍മെന്റ് ആന്‍ഡ് പ്രൊഡക്ഷന്‍ഡസ്
17) എക്സല്‍ എന്റര്‍ടൈന്‍മെന്റ്
18)ഫിലിം ക്രാഫ്റ്റ് പ്രൊഡക്ഷന്‍ഡസ
19) ഹോപ് പ്രൊഡക്ഷന്‍ഡസ
20)കബീര്‍ ഖാന്‍ ഫിലിംസ്
21) ലവ് ഫിലിംസ്
22) മാക്ഗഫിന്‍ പിക്ചേഴ്സ്
23) നാഡിയാദ് വാല ഗ്രാന്‍ഡ്സണ്‍ എന്റര്‍ടൈന്‍മെന്റ്
24) വണ്‍ ഇന്ത്യ സ്റ്റോറീസ്
25) ആര്‍എസ് എന്റര്‍ടൈന്‍മെന്റ്

26) രാകേഷ് ഓം പ്രകാശ് മെഹ്റ പിക്ചേര്‍സ്
27) റെഡ് ചില്ലീസ് എന്റര്‍ടൈന്‍മെന്റ്
28) റീല്‍ ലൈഫ് പ്രൊഡക്ഷന്‍
29) റിലയന്‍സ് ബിഗ് എന്റര്‍ടൈന്‍മെന്റ്
30) റോഹിത് ശട്ടി പിക്ചേഴ്സ് പിക്ചേഴ്സ്
31.റോയ് കപൂര്‍ ഫിലിംസ്
32) സല്‍മാന്‍ ഖാന്‍ ഫിലിംസ്
33) ശിഖ്യ എന്റര്‍ടൈന്‍മെന്റ്
34) സൊഹൈല്‍ ഖാന്‍ പ്രൊഡക്ഷന്‍സ്
35) ടൈഗര്‍ ബേബി ഡിജിറ്റല്‍
36) വിനോദ് ചോപ്ര ഫിലിംസ്
37) വിശാല്‍ ഭരദ്വാജ് പിക്ചേഴ്സ്
38) യഷ് രാജ് ഫിലിംസ്

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Similar News