ഫോര്‍ബ്‌സ് പട്ടികയില്‍ പി വി.സിന്ധു 13 ാമത്

Update: 2019-08-07 12:22 GMT

ലോകത്തിലെ സമ്പന്നരായ 15 വനിതാ കായിക താരങ്ങളുടെ ഫോര്‍ബ്‌സ് പട്ടികയില്‍ ബാഡ്മിന്റണ്‍ താരം പി വി.സിന്ധുവും. പതിമൂന്നാം സ്ഥാനത്താണ്  സിന്ധു. 5.5 മില്യണ്‍ ഡോളര്‍ വാര്‍ഷിക വരുമാനം.29.2 മില്യണ്‍ ഡോളറുമായി അമേരിക്കന്‍ ടെന്നീസ് താരം സെറീന വില്യംസാണ് ഒന്നാം സ്ഥാനത്ത്.

പ്രൈസ് മണി, ശമ്പളം, ബോണസ്, പരസ്യവരുമാനം എന്നിവയില്‍ ജൂണ്‍ 2018 മുതല്‍ 2019 ജൂണ്‍വരെ അഞ്ച് മില്യണ്‍ ഡോളറെങ്കിലും നേടിയ വനിതാ കായിക താരങ്ങളെയാണ് ഫോര്‍ബ്‌സ് പരിഗണിച്ചത്. ടെന്നീസ് താരങ്ങള്‍ക്കുതന്നെ പട്ടികയില്‍ മേധാവിത്വം. 2018ലെ യുഎസ് ഓപ്പണ്‍ ചാമ്പ്യനായ ജപ്പാന്‍ ടെന്നീസ് താരം നവോമി ഒസാക്കയാണ് സമ്പന്ന വനിതാ കായികതാരങ്ങളില്‍ രണ്ടാമത്തെയാള്‍. ഒസാക്കയുടെ വാര്‍ഷിക വരുമാനം 24.3 മില്യണ്‍ ഡോളര്‍. 11.8 മില്യണ്‍ ഡോളര്‍ വരുമാനവുമായി ആഞ്ജലീന കെര്‍ബര്‍ മൂന്നാം സ്ഥാനത്തുണ്ട്.

Similar News