സഞ്ചാരികളെ ഇതിലേ, ഇതിലേ...സിംഗപ്പൂര്‍ വിളിക്കുന്നു

Update: 2019-07-15 11:07 GMT

മെട്രോപൊളിറ്റന്‍, രണ്ടാംനിര നഗരങ്ങളിലെ ടൂറിസ്റ്റുകളെ സിംഗപ്പൂരിലേക്ക് ആകര്‍ഷിക്കുന്നതിനായി പ്രത്യേക പ്രചാരണ പരിപാടികള്‍ നടപ്പാക്കുകയാണ് സിംഗപ്പൂര്‍ ടൂറിസം ബോര്‍ഡ് (എസ്.ടി.ബി). സിംഗപ്പൂരിലെ സുപ്രധാന സാമ്പത്തിക മേഖലകളില്‍ ഒന്നായ ടൂറിസത്തിന്റെ വളര്‍ച്ചയിലും വികാസത്തിലും നിര്‍ണ്ണായക പങ്ക് വഹിക്കുന്ന ഏജന്‍സിയാണ് എസ്.ടി.ബി.

തിരുവനന്തപുരം, ഹൈദരാബാദ്, മധുര, കൊല്‍ക്കത്ത, രാജ്കോട്ട്, ഗുവാഹത്തി, നാഗ്പൂര്‍, ജലന്ധര്‍ എന്നീ 8 നഗരങ്ങളെയാണ് ടൂറിസം പ്രചാരണത്തിനായി എസ്.ടി.ബി തെരെഞ്ഞെടുത്തിട്ടുള്ളത്. ഹോട്ടലുകള്‍, വിമാനക്കമ്പനികള്‍, റിസോര്‍ട്ടുകള്‍, ക്രൂയിസുകള്‍ തുടങ്ങി ഈ രംഗത്തെ നാല്‍പ്പത്തഞ്ചോളം പങ്കാളികള്‍ റോഡ് ഷോയുടെ ഭാഗമാകും.

പ്രദേശിക തലത്തില്‍ പുതിയ കൂട്ടുകെട്ടുകള്‍ രൂപപ്പെടുത്താനും കൂടാതെ ടൂറിസം രംഗത്ത് സിംഗപ്പൂരിന്റെ ആകര്‍ഷണീയതകള്‍, ട്രേഡ് പ്രൊമോഷന്‍ എന്നിവയെക്കുറിച്ച് വിശദീകരിക്കുന്നതിനും ട്രാവല്‍ ട്രേഡ് വഴിയൊരുക്കും. പാഷന്‍ ടൂറുകള്‍, ജ്യുവല്‍ ചാങ്കി എയര്‍പോര്‍ട്ട്, റെയിന്‍ ഫോറസ്റ്റ് ലൂമിന തുടങ്ങിയവയാണ് സിംഗപ്പൂരിലെ പുതിയ ആകര്‍ഷണങ്ങള്‍. പ്രസിദ്ധമായ സിംഗപ്പൂര്‍ ഭക്ഷ്യമേള, ജൂലൈ മാസത്തെ ഗ്രേറ്റ് സിംഗപ്പൂര്‍ സെയില്‍, സെപ്തംബറിലെ പ്രശസ്തമായ ഗ്രാന്‍ഡ് പ്രി സീസണ്‍ തുടങ്ങിയവയും ട്രാവല്‍ ട്രേഡില്‍ അവതരിപ്പിക്കും.

Similar News