ബിസിനസില്‍ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തരാകണോ; ഇതാ 5 വഴികള്‍

മത്സരം കടുക്കുന്ന വിപണിയില്‍ വ്യത്യസ്തരാകാം, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Update: 2022-05-13 05:22 GMT

ബിസിനസില്‍ വ്യത്യസ്തത കൊണ്ടുവരാന്‍ ഇക്കാലത്ത് വളരെ പ്രയാസകരമാണ്. കടുത്ത മത്സരമുള്ള വിപണിയില്‍ എങ്ങനെയാണ് മറ്റ് ബിസിനസുകളെക്കാള്‍ വ്യത്യസ്തരാകാന്‍ കഴിയുക. എങ്ങനെയാണ് ഉപഭോക്താക്കള്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെടുക. എന്തൊക്കെ കാര്യങ്ങള്‍ ആണ് ബിസിനസില്‍ ശ്രദ്ധിക്കേണ്ടത്, അവതരിപ്പിക്കേണ്ടത്. നോക്കാം

1. സാങ്കേതികതയില്‍ അല്‍പ്പം മുന്നേ നടക്കാം
മറ്റൊരാള്‍ക്ക് ഇല്ലാത്ത സാങ്കേതികവൈദഗ്ദ്ധ്യം ഉപയോഗിച്ച് മാര്‍ക്കറ്റില്‍ മുന്നില്‍ നില്‍ക്കാം. ഉദാഹരണത്തിന് ഗൂഗിളിനെ പോലെ തന്നെയുള്ള ധാരാളം search എന്‍ജിനുകള്‍ നിലവിലുണ്ട് എങ്കിലും ഗൂഗിള്‍ ആ മേഖലയില്‍ monopoly ആണ്. കാരണം മറ്റുള്ള സെര്‍ച്ച് എന്‍ജിനെക്കാളും മികച്ച വേഗതയും മികച്ച അല്‍ഗോരിതവുമാണ് ഗൂഗിളിനുള്ളത്. ധാരാളം ടാബ്്ലറ്റ് കമ്പനികള്‍ ഉണ്ടെങ്കിലും ആപ്പിളിന്റെ ടെക്നോളജി മികവ് മറ്റൊരു കമ്പനിക്കും ഇല്ല എന്നുപറയാം. ഗൂഗിളിന്റെ അടുത്തെത്താന്‍ മറ്റൊരു കമ്പനിക്കും കഴിയില്ല എന്നതുകൊണ്ടു തന്നെ മറ്റു കമ്പനികള്‍ മത്സരിക്കുന്നത് രണ്ടും മൂന്നും സ്ഥാനത്തിന് വേണ്ടിയാണ്.
മറ്റുള്ള സ്ഥാപനത്തേക്കാളും പത്ത് മടങ്ങ്് പുസ്തകശേഖരം ആമസോണിനുണ്ട്. അതിനാല്‍ ആമസോണ്‍ അവിടെ monopoly യാണ്. ഇന്ന് ആറ് പതിറ്റാണ്ട് സംഗീത ലോകത്ത് പിന്നിട്ട ഗാനഗന്ധര്‍വന്‍ യേശുദാസുമായി ബന്ധപ്പെട്ട പണ്ട് പറഞ്ഞിരുന്നത് സംഗീത ലോകത്ത് ആദ്യ പത്ത ്സ്ഥാനം യേശുദാസിനാണ് പതിനൊന്നാം സ്ഥാനത്തിന് വേണ്ടിയാണ് മറ്റ് ഗായകര്‍ മത്സരിക്കുന്നത് എന്നാണ്. അത്തരത്തില്‍ മറ്റ് സ്ഥാപനങ്ങളെക്കാളും കൂടുതല്‍ മികച്ച ടെക്നോളജി കരസ്ഥമാക്കി പ്രകടനം കാഴ്ചവച്ച് മാര്‍ക്കറ്റില്‍ മത്സരം ഒഴിവാക്കാം.
2. നെറ്റ്‌വര്‍ക്ക് സൃഷ്ടിച്ചെടുത്തേ മതിയാകൂ
ബിസിനസ്സില്‍ പല സ്ഥാപനങ്ങളുമായും, വ്യക്തികളുമായും, മാധ്യമങ്ങളുമായും ബന്ധം സ്ഥാപിച്ച വലിയൊരു നെറ്റ് വര്‍ക്ക് സൃഷ്ടിച്ചെടുത്തും മറ്റുള്ളവര്‍ക്ക് കടന്നുവരാന്‍ കഴിയാത്ത രീതിയില്‍ സ്വാധീനശക്തിയായി monopoly ആയി മാറാം. ഇതുവഴി നമ്മളുമായി പങ്കുചേരുന്നവര്‍ക്ക് കൂടുതല്‍ മാര്‍ജിന്‍ നല്‍കി ദീര്‍ഘകാലം കൂടെ കൂട്ടാം. മറ്റൊരു സ്ഥാപനം കുറേകാലത്തേക്ക്ശ്രമിച്ചാലുംഅടുക്കാന്‍കഴിയാത്തരീതിയില്‍വളരാന്‍ഈ network effect സഹായിക്കും. ഭാവിയെമുന്നില്‍കണ്ട്കൃത്യമായപ്ലാനിങ്ങോട്കൂടിയാവണം network നിര്‍മിക്കേണ്ടത്.
3. ലാഭവിഹിതം സൂക്ഷിച്ച് മാത്രം
കുറച്ച് ലാഭവിഹിതം മാത്രം എടുത്ത് കൂടുതല്‍ ഉല്‍പ്പന്നം വില്‍ക്കുക. അത്തരത്തില്‍ കൂടുതല്‍ ഉല്‍പ്പന്നം വില്‍ക്കണമെങ്കില്‍ കൂടുതല്‍ ഉല്‍പ്പാദിപ്പിക്കണം. അത്തരത്തില്‍കൂടുതല്‍ ഉത്പാദിപ്പിക്കുമ്പോള്‍ ഒരു ഉല്‍പ്പന്നം ഉല്‍പാദിപ്പിക്കാന്‍ വരുന്ന ചെലവ് കുറയും. അതായത് average cost per unit കുറയും. കാരണം fixed expenses മാറ്റംവരുന്നില്ല, variable cost മാത്രമേകൂടുന്നുള്ളൂ.
അത്തരത്തില്‍കുറഞ്ഞ വിലക്ക ്കൂടുതല്‍ ഉത്പന്നംവിറ്റഴിക്കാനുംമറ്റ് സ്ഥാപനങ്ങള്‍ക്ക്അടുക്കാന്‍ കഴിയാത്തവിധംവളരാനുംകഴിയും. മറ്റൊരുസ്ഥാപനത്തിന് വിലയുടെകാര്യത്തില്‍നമ്മളുമായിമത്സരിക്കണമെങ്കില്‍അത്രത്തോളം invest ചെയ്യുകയും സമയം ചെലവഴിക്കുകയും ചെയ്യേണ്ടതുണ്ട്. അവിടെനമുക്ക് monopoly ആയി മാറാന്‍ കഴിയും.
4. എക്‌സ്‌ക്ലൂസീവ് ആകാം
ചിലഉത്പന്നങ്ങള്‍ ചില പ്ലാറ്ഫോമില്‍ മാത്രം വില്‍ക്കാനുള്ള അവകാശം ലഭിക്കാറുണ്ട്. ഉദാഹരണത്തിന് ചില മൊബൈല്‍ ഫോണുകള്‍ ഇന്ത്യയില്‍ അവതരിപ്പിക്കുമ്പോള്‍ ഫ്‌ളിപ്കാര്‍ട്ട് വഴി മാത്രം വില്‍ക്കാനുള്ള അവകാശം അവര്‍ക്ക് ലഭിക്കാറുണ്ട്. അത്തരത്തില്‍ ഉല്‍പ്പന്നങ്ങള്‍ ഒരു പ്രദേശത്തില്‍ നില്‍ക്കുന്നതിനുള്ള അവകാശം നേടിയെടുത്താല്‍ അവിടെ monopoly സൃഷ്ടിക്കാന്‍ കഴിയും.
5. പേറ്റന്റ് എടുക്കാന്‍ മറക്കല്ലേ
മറ്റാരും ഉത്പാദിപ്പിക്കാത്ത ഉത്പന്നമാണ് നിങ്ങള്‍ ഉത്പാദിപ്പിക്കുന്നത് എങ്കില്‍ അതില്‍ പേറ്റന്റ് എടുത്ത് സംരക്ഷിക്കാം. ആ ഉത്പന്നം നിങ്ങള്‍ക്ക് മാത്രം ഉത്പാദിപ്പിക്കാനും വില്‍ക്കുവാനുമുള്ള അവകാശം നേടികൊണ്ട് monopoly സൃഷ്ടിക്കാനാകും. വായിക്കുന്ന അത്ര ഏളുപ്പമല്ല monopoly സൃഷ്ടിക്കാന്‍ എന്ന് മനസിലാക്കുക. അതിന് ധാരാളംപ്രയത്നവും, പണവും, സമയവുംനിക്ഷേപിക്കേണ്ടതുണ്ട്.


Tags:    

Similar News