എ.ഐ ഉപയോഗിച്ച് ജീവിത വിജയം നേടാം, സജീവ് നായരുടെ റൈസ് അപ്പ് നവംബര്‍ 10ന് കൊച്ചിയില്‍
ശാസ്ത്ര-സാങ്കേതിക രംഗത്തെ ഗവേഷണങ്ങള്‍ ഉപയോഗിച്ച് ജീവിതത്തില്‍ നെക്‌സ്റ്റ് ലെവലിലേക്ക് ഉയരാം
കഴിവും പ്രാഗത്ഭ്യവും നിരന്തര പരിശീലനവും ഉണ്ടായിട്ടും ജീവിതത്തില്‍ വിജയിക്കാന്‍ കഴിയുന്നില്ലെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ? ഐ.ഐ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) , ഐ.ഒ.ടി (ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ്) സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് മനുഷ്യനെ മാറ്റത്തിലേക്ക് നയിക്കുന്ന, പ്രശസ്ത പെര്‍ഫോമന്‍സ് സ്ട്രാറ്റജിസ്റ്റായ സജീവ് നായരുടെ, റൈസപ്പ് (Rise Up) പ്രോഗ്രാം ഇതിനൊരു പരിഹാരമായേക്കും. നവംബര്‍ 10ന് കൊച്ചി ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന പരിപാടിയിലൂടെ ശാസ്ത്ര-സാങ്കേതിക രംഗത്തെ ഗവേഷണങ്ങള്‍ ഉപയോഗിച്ച് ജീവിതത്തില്‍ നെക്‌സ്റ്റ് ലെവലിലേക്ക് ഉയരാം.
ഓരോ മനുഷ്യരിലും അന്തര്‍ലീനമായ കഴിവുകള്‍ തിരിച്ചറിയുന്നതിനും അതിലൂടെ ജീവിത ലക്ഷ്യം കൈവരിക്കുന്നതിനും സ്വപ്‌ന ജീവിതം നയിക്കുന്നതിനും വേണ്ടി തയ്യാറാക്കിയിട്ടുള്ളതാണ് റൈസപ്പ് പ്രോഗ്രാമെന്ന് സംഘാടകര്‍ പറയുന്നു. ആത്മാവ്, മനസ്, ശരീരം എന്നിവയെ പോസിറ്റീവായി ഉപയോഗിക്കുക വഴി സമ്പത്ത് വര്‍ധിപ്പിക്കാനും സ്വപ്‌നങ്ങള്‍ സാധ്യമാക്കാനും ഈ പ്രോഗ്രാമിലൂടെ പരിശീലനം ലഭിക്കും. മികച്ച രീതിയില്‍ പരിശീലനം ലഭിച്ച മനുഷ്യര്‍ക്ക് സാധാരണക്കാരേക്കാള്‍ 100 മടങ്ങ് വിജയിക്കാന്‍ കഴിയുമെന്നും സംഘാടകര്‍ പറയുന്നു. ഇതിനായി 100X ലൈഫ് പ്രോട്ടോക്കോളും സജീവ് നായരുടെ നേതൃത്വത്തില്‍ തയ്യാറാക്കിയിട്ടുണ്ട്. നാല് നഗരങ്ങളിലായി 10 റൈസപ്പ് പ്രോഗ്രാമുകളാണ് ഇതിനോടകം നടന്നിട്ടുള്ളത്.
24 മണിക്കൂറും എ.ഐ കോച്ചിന്റെ സഹായം
പരിപാടിയില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും അവരുടെ ജീവിതത്തില്‍ മാറ്റം ഉണ്ടാക്കാന്‍ മിയ എന്ന എ.ഐ കോച്ച് മൊബൈല്‍ ആപ്പിന്റെ രൂപത്തില്‍ 24 മണിക്കൂറും കൂടെയുണ്ടാകും. ജീവിത വിജയത്തിനായി ബയോ ഹാക്കിംഗ് വിദ്യകളും പരിപാടിയില്‍ പരിചയപ്പെടുത്തും.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9778413544 വെബ്‌സൈറ്റ്: https://riseup.sajeevnair.com/