വയനാട് ഉരുള്‍പൊട്ടല്‍: കര്‍ണാടകയുടെ സഹായം കേരളത്തിന് വേണ്ടേ? ആവര്‍ത്തിച്ച് ഓര്‍മ്മിപ്പിച്ചിട്ടും അനുമതിയില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ

ദുരിതബാധിത കുടുംബങ്ങളെ അടിയന്തിരമായി സഹായിക്കേണ്ടതുണ്ടെന്നും സിദ്ധരാമയ്യ

Update:2024-12-11 11:05 IST

facebook.com/AskAnshul

വയനാട്ടിലെ ഉരുൾപൊട്ടലിൽ എല്ലാം നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് 100 വീടുകൾ നിർമിച്ചു നൽകാമെന്നാണ് കർണാടക അറിയിച്ചിരുന്നത്. ഇതുസംബന്ധിച്ച് ആവർത്തിച്ച് ആശയവിനിമയം നടത്തിയിട്ടും മുഖ്യമന്ത്രി പിണറായി വിജയന്‍ നിശബ്ദത പാലിക്കുന്നതായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ കുറ്റപ്പെടുത്തി.
ഇക്കൊല്ലം മണ്ണിടിച്ചില്‍ ഉണ്ടായതിനെ തുടർന്ന് സിദ്ധരാമയ്യ വയനാട് സന്ദർശിച്ചിരുന്നു. തുടര്‍ന്നാണ് വീടുകള്‍ നിര്‍മ്മിച്ചു നല്‍കുമെന്ന് അറിയിച്ചത്. വയനാട് ജില്ലയുടെ അയല്‍ സംസ്ഥാനമാണ് കര്‍ണാടക.
ദുരിതബാധിത കുടുംബങ്ങളെ അടിയന്തിരമായി സഹായിക്കേണ്ടതിൻ്റെ ആവശ്യകത ചൂണ്ടിക്കാട്ടി സിദ്ധരാമയ്യ പിണറായി വിജയന് കത്തയച്ചു. കര്‍ണാടക കേരളത്തോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായി കര്‍ണാടക മുഖ്യമന്ത്രി എക്സില്‍ പറഞ്ഞിരുന്നു. ഒരുമിച്ച് നമുക്ക് ദുരന്തബാധിത പ്രദേശത്തെ പുനർനിർമിക്കാമെന്നും പ്രത്യാശ പുനഃസ്ഥാപിക്കാമെന്നുമാണ് സിദ്ധരാമയ്യ പറഞ്ഞത്.
കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി (സി.എസ്.ആർ) ഫണ്ടിലൂടെ ദുരിതബാധിത പ്രദേശങ്ങൾ പുനർനിർമ്മിക്കാൻ സഹായിക്കുന്നതിന് സംഭാവന നൽകാൻ കോർപ്പറേറ്റ് കമ്പനികളോട് സിദ്ധരാമയ്യ ജൂലൈയിൽ അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു.
ദുരിതബാധിതർക്ക് വീടുകൾ നിർമിച്ചുനൽകാനുളള കർണാടകയുടെ നടപടിക്ക് എത്രയും വേഗം മുഖ്യമന്ത്രി പിണറായി വിജയന്‍ അനുമതി നല്‍കണമെന്നും സിദ്ധരാമയ്യ ആവശ്യപ്പെട്ടു.
Tags:    

Similar News