പ്ലാസ്റ്റിക് മാലിന്യത്തിൽ നിന്നും നിര്‍മിച്ചത് 15 കോടി ബട്ടന്‍സ്

ബംഗളുരുവിലെ എച്ച് & എം ഫൗണ്ടേഷന്‍ എന്ന സര്‍ക്കാരിതര സംഘടനയുടെ നേതൃത്വത്തിലാണ് പ്ലാസ്റ്റിക് മാലിന്യം ബട്ടന്‍സിന് വേണ്ടി ശേഖരിച്ച് കയറ്റി അയയ്ക്കുന്നത്

Update:2023-02-08 08:21 IST

പ്രതീകാത്മക ചിത്രം (canva)

പ്ലാസ്റ്റിക്ക് മാലിന്യം  എങ്ങനെ നശിപ്പിക്കുമെന്ന് വേവലാതിപ്പെടുന്നവര്‍ക്ക് വഴികാട്ടിയായി ബംഗളുരുവിലെ ഒരു സര്‍ക്കാരിതര സംഘടന. ഇവരുടെ നേതൃത്വത്തില്‍ പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ ശേഖരിക്കുന്ന അസംഘടിത തൊഴിലാളികളുടെ ശ്രമ ഫലമായി ഇന്ന് ലോക ഫാഷന്‍ രംഗത്തും തുണിത്തരങ്ങളിലും പ്ലാസ്റ്റിക്ക് മാലിന്യങ്ങളില്‍ നിന്ന് നിര്‍മിച്ച ബട്ടന്‍സ് ഉപയോഗിക്കുന്നു. ഇതുവരെ 15.2 കോടി ബട്ടണ്‍സാണ് ഇത്തരത്തില്‍ നിര്‍മ്മിച്ചത്.

എച്ച് & എം ഫൗണ്ടേഷന്‍ എന്ന സര്‍ക്കാരിതര സംഘടനയുടെ സാമൂഹിക ശക്തി എന്ന പരിപാടിയിലൂടെയാണ് പ്ലാസ്റ്റിക്ക് മാലിന്യങ്ങളില്‍ നിന്ന് ബട്ടന്‍സ് ഉല്‍പ്പാദനം സാധ്യമായത്. ഇതിലൂടെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് ലഭിക്കുന്ന പണം കൊണ്ട് ജീവിക്കുന്ന 32,000 പേര്‍ക്ക് മെച്ചപ്പെട്ട വരുമാനവും, ആരോഗ്യവും, വിദ്യാഭ്യാസവും ലഭ്യമാക്കാന്‍ കഴിയുന്നതായി സംഘടന അറിയിച്ചു. പത്തു വിദഗ്ധരും വിവിധ സര്‍ക്കാരിതര സംഘടനകളും ഈ നൂതന പരിപാടിക്ക് പിന്തുണ നല്‍കുന്നു.

ഇന്ത്യയില്‍ 6.2 കോടി ടണ്‍ പ്ലാസ്റ്റിക്ക് മാലിന്യങ്ങളാണ്പു ഓരോ വര്‍ഷവം പുറന്തള്ളപ്പെടുന്നത്. ഇതിന്റെ പുനരുപയോഗത്തിലൂടെ പ്രകൃതി സംരക്ഷണവും, ആക്രി ശേഖരിക്കുന്നവര്‍ക്ക് മെച്ച പ്പെട്ട വരുമാനം ലഭിക്കാന്‍ അവസരം നല്‍കുന്നു. അങ്ങനെ ഒരു വൃത്ത സമ്പദ് ഘടനയുടെ (Circular economy) പ്രവര്‍ത്തനം സാധ്യമാകുന്നു.


Tags:    

Similar News