പാക് വിമാനത്തിന്റെ അവശിഷ്ടങ്ങളില്‍ 30 ദശലക്ഷം രൂപയും

Update: 2020-05-29 07:21 GMT

കറാച്ചിയില്‍ 99 പേരുമായി തകര്‍ന്നു വീണ പാക്കിസ്ഥാന്‍ എയര്‍ലൈന്‍സിന്റെ വിമാന അവശിഷ്ടങ്ങള്‍ക്കിയില്‍ നിന്നു വീണ്ടെടുത്ത രണ്ട് ബാഗുകളില്‍ ഉണ്ടായിരുന്നത് 30 ദശലക്ഷം രൂപ മൂല്യമുള്ള വിവിധ രാജ്യ കറന്‍സികള്‍.

എയര്‍പോര്‍ട്ട് സെക്യൂരിറ്റി, ബാഗേജ് സ്‌കാനറുകള്‍ എന്നിവയിലൂടെ കണ്ടെത്താതെ ഇത്രയും വലിയ തുക എങ്ങനെ വിമാനത്തില്‍ കൊണ്ടുപോയെന്നതു സംബന്ധിച്ച അന്വേഷണമാരംഭിച്ചിട്ടുണ്ട്.പാക്കിസ്ഥാന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വ്യോമയാന ദുരന്തങ്ങളിലൊന്നാണിത്. 47 മൃതദേഹങ്ങളുടെ തിരിച്ചറിയല്‍ പൂര്‍ത്തിയായി.

രണ്ട് യാത്രക്കാര്‍ മാത്രമാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. മൃതദേഹങ്ങളും ലഗേജുകളും കുടുംബങ്ങള്‍ക്കു കൈമാറുന്ന പ്രക്രിയകള്‍ തുടരുകയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News