വീണ്ടും വൈറസ്, ചൈന പിന്നെയും പേടിപ്പിക്കുകയാണോ? എന്താണ് സംഭവിക്കുന്നത്?

എന്താണ് എച്ച്.എം.പി.വി, ഇന്ത്യ ഭയക്കേണ്ടതുണ്ടോ?

Update:2025-01-03 13:21 IST
കോവിഡ് വ്യാപനത്തിന് പ്രതിക്കൂട്ടില്‍ നിന്ന ചൈന വീണ്ടും പേടിപ്പിക്കുകയാണോ? ഹ്യൂമന്‍ മെറ്റാന്യൂമോ വൈറസ് അഥവാ, എച്ച്.എം.പി.വി അടക്കം ശ്വാസകോശ രോഗങ്ങള്‍ വര്‍ധിക്കുകയാണ് ചൈനയില്‍. വൈറസ് ബാധയും ന്യൂമോണിയയും വര്‍ധിച്ച് ആശുപത്രികളും ശ്മശാനങ്ങളും നിറയുന്നുവെന്നാണ് സമൂഹ മാധ്യമങ്ങളിലെ ചില റിപ്പോര്‍ട്ടുകള്‍. 14 വയസില്‍ താഴെയുള്ളവരെയും പ്രായം ചെന്നവരെയുമാണ് ന്യൂമോണിയ കൂടുതലായി പിടികൂടുന്നത്. ചൈനയുടെ രോഗവ്യാപന നിയന്ത്രണ അതോറിട്ടി പ്രത്യേക നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. കൂടുതല്‍ വ്യാപനം തടയാനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നു.
എച്ച്.എം.പി.വിക്കു പുറമെ ഇന്‍ഫ്‌ളുവന്‍സ-എ, മൈക്കോപ്ലാസ്മ ന്യൂമോണിയ, കോവിഡ്-19 എന്നിവ ബാധിച്ചവരുടെ എണ്ണവും വര്‍ധിച്ചു. തണുപ്പു കാലത്ത് ശ്വാസകോശ രോഗങ്ങള്‍ കൂടുമെന്നാണ് കരുതേണ്ടതെന്ന് വാര്‍ത്താഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടു ചെയ്തു. ചുമ, പനി, മൂക്കൊലിപ്പ്, തൊണ്ട വരള്‍ച്ച, ചൊറിച്ചില്‍ തുടങ്ങിയവയാണ് എച്ച്.എം.പി.വിയുടെ ലക്ഷണങ്ങള്‍.
ചൈനയില്‍ നിന്ന് പുറത്തേക്ക് വ്യാപനമുണ്ടെന്ന ഒരു സൂചനയും ഇതുവരെയില്ല. ചൈനയില്‍ നിയന്ത്രണാതീതമായെന്ന റിപ്പോര്‍ട്ടുകളുമില്ല. ചൈനീസ് ഭരണകൂടമോ ലോകാരോഗ്യ സംഘടനയോ ഔദ്യോഗികമായ മുന്നറിയിപ്പുകള്‍ ഒന്നും നല്‍കിയിട്ടില്ല. അതുകൊണ്ട് ഭയം വേണ്ട, ജാഗ്രത മതി.
Tags:    

Similar News