60 പുത്തൻ ഇ-ബസുകൾ ഇറക്കാൻ കെ.എസ്.ആര്‍.ടി.സി

നിരത്തിലിറങ്ങുന്ന ഇലക്ട്രിക് ബസുകളുടെ അത്രയും ഡീസല്‍ ബസുകള്‍ പിന്‍വലിക്കും

Update:2023-05-10 09:48 IST

Image:@canva

കെ.എസ്.ആര്‍.ടി.സി ഈ മാസം 60 ഇലക്ട്രിക് ബസുകള്‍ നിരത്തിലിറക്കും. നഗരത്തില്‍ അന്തരീക്ഷമലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഇലക്ട്രിക് ബസുകള്‍ എത്തുന്നത്.

ബാക്കി 53 ബസ് അടുത്തമാസം

സ്മാര്‍ട്സിറ്റി പദ്ധതിയിലുള്‍പ്പെടുത്തി തിരുവനന്തപുരം കോര്‍പറേഷന്‍ കെ.എസ്.ആര്‍.ടി.സിക്ക് വാങ്ങി നല്‍കുന്ന 113 ബസില്‍ 60 എണ്ണമാണ് മൂന്നാഴ്ചയ്ക്കകം നഗരത്തിലെത്തുന്നത്. ബാക്കി 53 ബസ് അടുത്തമാസം എത്തും. 103.7 കോടി രൂപയാണ് ഇലക്ട്രിക് ബസുകള്‍ വാങ്ങാന്‍ സ്മാര്‍ട്സിറ്റി ഫണ്ട് നല്‍കുന്നത്.

ഡീസല്‍ ബസുകള്‍ പിന്‍വലിക്കും

നിരത്തിലിറങ്ങുന്ന ഇലക്ട്രിക് ബസുകളുടെ അത്രയും ഡീസല്‍ ബസുകള്‍ പിന്‍വലിക്കും. ഇതോടെ നഗരത്തിലെ വായു മലിനീകരണം ഗണ്യമായി കുറയ്ക്കാനാകും. ബസുകളുടെ റൂട്ട് കെ.എസ്.ആര്‍.ടി.സിയും കോര്‍പറേഷനും ചേര്‍ന്ന് നിശ്ചയിക്കും. ബസുകളില്‍ കോര്‍പറേഷന്റെ ലോഗോയുമുണ്ടാകും.

തെരഞ്ഞെടുത്ത റൂട്ടുകളില്‍ സര്‍വിസ്

കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റിന് ഇലക്ട്രിക് ബസുകള്‍ നല്‍കുന്ന ഐഷര്‍-വോള്‍വോ സംയുക്ത സംരംഭം, പി.എം.ഐ ഇലക്ട്രോ മൊബിലിറ്റി സൊല്യൂഷന്‍സ് എന്നിവയില്‍ നിന്നാണ് ബസുകള്‍ വാങ്ങുന്നത്. ടെന്‍ഡര്‍ നടപടികളെല്ലാം കെ.എസ്.ആര്‍.ടി.സി പൂര്‍ത്തിയാക്കി. മഹാരാഷ്ട്ര, കര്‍ണാടക പ്ലാന്റുകളില്‍ ബസുകള്‍ തയാറായിട്ടുണ്ട്. തിരഞ്ഞെടുത്ത റൂട്ടുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഇലക്ട്രിക് എ.സി ബസുകളുടെ സര്‍വിസ് ആരംഭിക്കാനും കെ.എസ്.ആര്‍.ടി.സി ആലോചിക്കുന്നുണ്ട്.

Tags:    

Similar News