7,409 കോടി മൂല്യം വരുന്ന 2,000 രൂപ നോട്ടുകള്‍ കാണ്‍മാനില്ല!

2.08 ശതമാനം നോട്ടുകള്‍ ഇനിയും തിരിച്ചെത്തിയിട്ടില്ല

Update:2024-08-01 18:13 IST

കഴിഞ്ഞ വര്‍ഷം മെയ്‌ 19നാണ് 2000 രൂപയുടെ കറന്‍സി നോട്ടുകള്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കുന്നതായി റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചത്. 2000 രൂപയുടെ നോട്ടുകള്‍ കൈവശമുള്ളവര്‍ക്ക് ബാങ്കുകളില്‍ തിരിച്ചേല്‍പിക്കാന്‍ ദീര്‍ഘകാല സാവകാശവും നല്‍കി. എന്നാല്‍ ഒരു വര്‍ഷത്തിലേറെ സമയം കഴിഞ്ഞിട്ടും 97.92 ശതമാനം നോട്ടുകളാണ് തിരിച്ചെത്തിയത്. ബാക്കി 2.08 ശതമാനം നോട്ടുകള്‍ എവിടെപ്പോയി?

3.56 ലക്ഷം കോടിയുടെ 2,000 രൂപ നോട്ടുകളാണ് പിന്‍വലിക്കുന്നുവെന്ന പ്രഖ്യാപന സമയത്ത് പ്രചാരത്തില്‍ ഉണ്ടായിരുന്നത്. 2024 ജൂലൈ 31ലെ കണക്കു പ്രകാരമാണ് 2.08 ശതമാനം നോട്ടുകള്‍ തിരിച്ചെത്തിയിട്ടില്ലെന്ന് കണ്ടെത്തിയത്. 2000 രൂപ നോട്ടുകള്‍ ഇനിയും അസാധുവാക്കിയിട്ടില്ലെന്നിരിക്കേ, റിസര്‍വ് ബാങ്കിനെ തിരിച്ചേല്‍പിച്ച് ഈ നോട്ടിന്റെ മൂല്യം മുതലാക്കാന്‍ ആര്‍ക്കും അവസരമുണ്ട്. 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയതില്‍ നിന്ന് ഭിന്നമാണ് 2000 രൂപ നോട്ടുകളുടെ കാര്യം.
Tags:    

Similar News