ഇന്ന് നിങ്ങളറിയേണ്ട 5 പ്രധാനവാര്‍ത്തകള്‍; ഓഗസ്റ്റ് 12

Update: 2019-08-12 05:05 GMT

1. പ്രവര്‍ത്തനം നിലച്ചതില്‍ വിമാനത്താവളത്തിന് നഷ്ടമായത് 70 കോടി

കാലവര്‍ഷത്തില്‍ വെള്ളക്കെട്ടു രൂപപ്പെട്ടതുമൂലം 3 ദിവസം അടച്ചിട്ട കൊച്ചി രാജ്യാന്ത വിമാനത്താവളത്തിന് വെള്ളക്കെടുതികള്‍ നേരിടാന്‍ ചെലവഴിച്ചതുള്‍പ്പടെ പ്രതിദിനം 10 കോടിയോളം രൂപ നഷ്ടമായതായി റിപ്പോര്‍ട്ട്. നശിച്ചുപോയ വസ്തുക്കളുടെ കണക്ക് ഉള്‍പ്പെടുത്താതെയാണ് ഇത്.

2. തീവ്രമഴയ്ക്ക് സാധ്യതയില്ല; ആശങ്ക വേണ്ടെന്ന് കാലാവസ്ഥാ വിദഗ്ധര്‍

കേരളത്തില്‍ മഴ സാധ്യത നിലനില്‍ക്കുന്നുണ്ടെങ്കിലും തീവ്ര മഴയുടെ ആശങ്ക ഒഴിഞ്ഞെന്ന് കാലാവസ്ഥാ വിദഗ്ധര്‍. ചൈനയുടെ തെക്കു ഭാഗത്തും ജപ്പാന്റെ പടിഞ്ഞാറു ഭാഗത്തുമായി പസഫിക് സമുദ്രത്തില്‍ രൂപം കൊണ്ട രണ്ട് ചുഴലിക്കാറ്റുകള്‍ അറബിക്കടലില്‍ നിന്നുള്ള മണ്‍സൂണ്‍ കാറ്റുകളെ വലിച്ചു തുടങ്ങിയതിനാല്‍ മഴയുടെ ശക്തി കുറഞ്ഞേക്കും.

3. സിബിഎസ്ഇ പത്ത്, പന്ത്രണ്ട് പരീക്ഷാഫീസുകള്‍ 750 ല്‍ നിന്ന് 1500 ലേക്ക്

സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എഡ്യൂക്കേഷന്‍ (സിബിഎസ്ഇ) ബോര്‍ഡ് എക്‌സാം ഫീസ് 750 ല്‍ നിന്ന് 1500 ആയി. എസ്‌സി/ എസ്ടി വിദ്യാര്‍ത്ഥികള്‍ നല്‍കേണ്ടി വരുന്നത് പഴയ 50 രൂപ ഫീസില്‍ നിന്ന 1200 എന്നതിലേക്കാക്കി ഉയര്‍ത്തി. വിദേശത്തുള്ള സിബിഎസ്‌സി സ്‌കൂളുകാര്‍ക്ക് 5000 ത്തില്‍ നിന്ന് 10,000 ത്തിലേക്കെത്തി നില്‍ക്കുന്നു ഫീസ്.

4. ഇന്‍ഡിഗോയ്ക്ക് ലാഭം 1203 കോടി രൂപ

ഏപ്രില്‍- ജൂണ്‍ ത്രൈമാസ കാലയളവില്‍ ഇന്‍ഡിഗോ നേടിയത് 1203 കോടി രൂപയുടെ റെക്കോഡ് ലാഭം. കമ്പനിയുടെ പ്രവര്‍ത്തന വരുമാനം 9420 കോടി രൂപയായി. രാജ്യത്തെ ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തിലെ വര്‍ധനവാണ് ഇതിനുകാരണം.

5.കോണ്‍ട്രാക്ട് മാനുഫാക്ചറിങ് രംഗത്ത് 100 ശതമാനം എഫ്ഡിഐ അനുവദിച്ചേക്കും

വിദേശ നിക്ഷേപം ലക്ഷ്യമിട്ടു കൊണ്ട് കോണ്‍ട്രാക്ട് മാനുഫാക്ചറിങ് രംഗത്ത് 100 ശതമാനം ഫോറിന്‍ ഡയറക്റ്റ് ഇന്‍വെസ്റ്റ്‌മെന്റ് ഏര്‍പ്പെടുത്താനുള്ള നീക്കങ്ങളുമായി സര്‍ക്കാര്‍.

Similar News