ഇന്ന് നിങ്ങളറിയേണ്ട 5 ബിസിനസ് വാര്‍ത്തകള്‍: ഓഗസ്റ്റ് 1

Update: 2019-08-01 04:48 GMT

1. അടിസ്ഥാന വ്യവസായ വളർച്ച 50 മാസത്തെ താഴ്ചയിൽ 

എട്ട് അടിസ്ഥാന വ്യവസായങ്ങളുടേയും കൂടിയുള്ള വളർച്ച നിരക്ക് 50 മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ. ജൂണിൽ വെറും 0.2% വളർച്ചയാണ് രേഖപ്പെടുത്തിയത്. കോൾ, ക്രൂഡ് ഓയിൽ, പ്രകൃതി വാതകം, റിഫൈനറി ഉത്പന്നങ്ങൾ, ഫെർട്ടിലൈസർ, സ്റ്റീൽ, സിമന്റ്, ഇലക്ട്രിസിറ്റി എന്നിവയുൾപ്പെടുന്നതാണ് കോർ സെക്ടർ അഥവാ അടിസ്ഥാന വ്യവസായ രംഗം.

2. സിസിഡി ഇടക്കാല ചെയർമാനായി എസ് വി രംഗനാഥ് 

വി ജി സിദ്ധാർത്ഥയുടെ നിര്യാണത്തെ തുടർന്ന് കോഫി ഡേ എന്റർപ്രൈസസ് ലിമിറ്റഡ് (സിഡിഇ എൽ) ചെയർമാൻ സ്ഥാനത്തേക്ക് മുൻ ചീഫ് സെക്രട്ടറി എസ് വി രംഗനാഥ് നിയമിതനായി. നിലവിൽ കമ്പനിയുടെ നോൺ എക്സിക്യൂട്ടീവ് ഡയറക്ടറായിരുന്നു ഇദ്ദേഹം. 

3. ജിഐസി ഇന്ത്യയിൽ നിന്ന് ആലിസ് ജി വൈദ്യൻ വിരമിച്ചു 

പൊതുമേഖല സ്ഥാപനമായ ജനറൽ ഇൻഷുറൻസ് കോർപറേഷൻ ഇന്ത്യയുടെ ആദ്യ വനിതാ മേധാവി ആലിസ് ജി വൈദ്യൻ വിരമിച്ചു. ഇൻഷുറൻസ്, റീ ഇൻഷുറൻസ് മേഖലയിൽ 30 വർഷത്തെ പ്രവൃത്തി പരിചയമുള്ള ആലിസ് 2008 ൽ ജിഐസി യുടെ ഡെപ്യൂട്ടി ജനറൽ മാനേജർ ആകുകയും 2016 ൽ ചെയർമാനും മാനേജിങ് ഡയറക്ടറുമായി ചുമതലയേൽക്കുകയുമായിരുന്നു. 

4. അപ്പോളോ ടയേഴ്‌സ്: ലാഭത്തിൽ 44% ഇടിവ്

ലോകത്തെ ഏഴാമത്തെ വലിയ ടയർ നിർമാതാക്കളായ അപ്പോളോ ടയേഴ്‌സിന്റെ ലാഭത്തിൽ 43.8% ഇടിവ്. ജൂൺ 30 ന് അവസാനിച്ച ത്രൈമാസ പാദത്തിൽ 141.6 കോടി രൂപയുടെ ലാഭമാണ് കമ്പനി രേഖപ്പെടുത്തിയത്. 2020 സാമ്പത്തിക വർഷത്തിലെ വരുമാനം 4,358.78 കോടി രൂപയാണ്. 

5. കോഗ്നിസന്റ് മുൻ പ്രസിഡന്റ് രാജീവ് മെഹ്ത മൈൻഡ്ട്രീ സിഇഒ

കോഗ്നിസന്റ് മുൻ പ്രസിഡന്റ് രാജീവ് മെഹ്ത മൈൻഡ്ട്രീ സിഇഒ ആകും. ജൂലൈയിൽ മൈൻഡ്ട്രീ സഹസ്ഥാപകനും സിഇഒയുമായിരുന്നു റോസ്‌തോ രാവണൻ രാജി വെച്ചിരുന്നു. മൈൻഡ്ട്രീയെ എൽ&ടി ഏറ്റെടുത്തതിന് പിന്നാലെയായിരുന്നു മുൻ സിഇഒ സ്ഥാനമൊഴിഞ്ഞത്. 

Similar News