ഇന്ത്യന്‍ വിസ്‌കി അമൃതിന് 5 ലോക പുരസ്‌കാരങ്ങള്‍
ലണ്ടനില്‍ നടന്ന ഇന്റര്‍നാഷണല്‍ സ്പിരിറ്റ്‌സ് ചലഞ്ചിലാണ് 5 അംഗീകാരങ്ങള്‍ ലഭിച്ചത്
ഇന്ത്യയില്‍ നിന്നുള്ള അമൃത് വിസ്‌കിക്ക് ഇന്റര്‍നാഷണല്‍ സ്പിരിറ്റ് ചലഞ്ചില്‍ അംഗീകാരം. ലണ്ടനില്‍ നടന്ന ഇന്റര്‍നാഷണല്‍ സ്പിരിറ്റ് ചലഞ്ചില്‍ ജാപ്പനീസ്, സ്‌കോട്ടിഷ്, ഐറിഷ് സിംഗിള്‍ മാള്‍ട്ട് വിസ്‌കികളെ പിന്തള്ളിയാണ് ഇന്ത്യന്‍ കമ്പനി നേട്ടം സ്വന്തമാക്കിയത്.
അമൃത് ഫ്യൂഷന്‍ സിംഗിള്‍ മാള്‍ട്ട് വിസ്‌കി, അമൃത് അമാല്‍ഗം മാള്‍ട്ട് വിസ്‌കി, അമൃത് നേറ്റിവിറ്റി ഇന്ത്യന്‍ സിംഗിള്‍ മാള്‍ട്ട് വിസ്‌കി, അമൃത് ഇന്ത്യന്‍ സിംഗിള്‍ മാള്‍ട്ട് വിസ്‌കി കാസ്‌ക് സ്‌ട്രെങ്ത്, അമൃത് പ്ലീറ്റഡ് സിംഗിള്‍ മാള്‍ട്ട് വിസ്‌കി എന്നിവയ്ക്കാണ് അംഗീകാരം ലഭിച്ചത്.
കര്‍ണാടകയിലെ പ്രമുഖ ഡിസ്റ്റിലറിയാണ് അമൃത്. രാധാകൃഷ്ണ ജഗ്ദലെ 1948ലാണ് കമ്പനി തുടങ്ങുന്നത്. അടുത്തിടെ ഇന്ത്യന്‍ വിസ്‌കി ബ്രാന്‍ഡായ ഇന്ദ്രി ലോകത്തെ അതിവേഗ വളര്‍ച്ച നേടുന്ന ബ്രാന്‍ഡായി മാറിയിരുന്നു. പുറത്തിറക്കി രണ്ടു വര്‍ഷം കൊണ്ട് ഒരു ലക്ഷം കുപ്പികള്‍ വിറ്റഴിച്ചിരുന്നു.
(നിയമപ്രകാരമുള്ള മുന്നറിയിപ്പ് : മദ്യപാനം ആരോഗ്യത്തിന് ഹാനികരം)