പ്രീമിയം ച്യവന്‍പ്രാശം വിപണിയിലേക്ക് ആംവെ, ലക്ഷ്യം 20 ശതമാനം വിപണി വിഹിതം

1000 കോടി രൂപ വലിപ്പമുള്ള രാജ്യത്തെ ച്യവനപ്രാശം വിപണിയിലേക്ക് പ്രീമിയം ഉല്‍പ്പന്നവുമായി എഫ്എംസിജി, ന്യൂട്രിഷ്യന്‍ രംഗത്തെ പ്രമുഖരായ ആംവെയും

Update:2021-04-17 10:54 IST

രാജ്യത്തെ മുന്‍നിര എഫ്എംസിജി ഡയറക്ട് സെല്ലിങ് കമ്പനികളിലൊന്നായ ആംവേ ഇന്ത്യ, തങ്ങളുടെ പ്രധാന ബ്രാന്‍ഡായ ന്യൂട്രിലൈറ്റിന് കീഴില്‍ ന്യുട്രിലൈറ്റ് ച്യവന്‍പ്രാശ് പുറത്തിറക്കി. 16 സര്‍ട്ടിഫൈഡ് ഓര്‍ഗാനിക് ചേരുവകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച ന്യൂട്രിലൈറ്റ് ച്യവന്‍പ്രാശില്‍ പ്രിസര്‍വേറ്റീവുകള്‍ ഒന്നും ചേര്‍ത്തിട്ടില്ലെന്നും ഡി എന്‍ എ ഫിംഗര്‍പ്രിന്റ് ചെയ്ത് ഓഥന്റിക്കേറ്റ് ചെയ്ത പോഷക സമ്പുഷ്ടമായ 32 ഔഷധ സസ്യങ്ങളുടെ കേന്ദ്രീകൃത മിശ്രിതമാണ് ന്യൂട്രിലൈറ്റിന്റെ ച്യവന്‍പ്രാശ് എന്ന് കമ്പനി വ്യക്തമാക്കുന്നു.

ആദ്യ വര്‍ഷത്തില്‍ പ്രീമിയം ച്യവന്‍പ്രാശം വിപണിയില്‍ 20 ശതമാനം വിഹിതം സ്വന്തമാക്കുകയാണ് ലക്ഷ്യമെന്ന് ആംവെ ഇന്ത്യ സി ഇ ഒ അന്‍ഷു ബുധ്‌ രാജ പറഞ്ഞു. പരമ്പരാഗത ഔഷധസസ്യങ്ങളെ അധിഷ്ഠിതമാക്കി പുതുനിര ന്യൂട്രിഷ്യന്‍ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കാന്‍ നിരന്തര ഗവേഷണം ആംവെ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.




ഇന്ത്യന്‍ പരമ്പരാഗത ഔഷധസസ്യങ്ങള്‍ ഉപയോഗിച്ച് ഉല്‍പ്പാദിപ്പിക്കുന്ന ഗുണനിലവാരമുള്ള പോഷകാഹാര ഉല്‍പ്പന്നങ്ങള്‍ക്ക്, പ്രത്യേകിച്ച് പോഷകാഹാര സപ്ലിമെന്റുകള്‍ക്ക് ആവശ്യക്കാര്‍ വര്‍ധിച്ചുവരികയാണ് ആംവെ ഇന്ത്യ നോര്‍ത്ത് ആന്‍ഡ് സൗത്ത് സീനിയര്‍ വൈസ് പ്രസിഡന്റ് ഗുര്‍ഷരന്‍ ചീമ പറഞ്ഞു.


Tags:    

Similar News