44 പാസുകള്‍; സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആനന്ദ് മഹീന്ദ്ര നല്‍കുന്ന ഉപദേശം
സ്റ്റാര്‍ട്ടപ്പുകളുടെ നീക്കത്തെ ഫുട്‌ബോള്‍ മത്സരത്തോട് ഉപമിച്ച് ആനന്ദ് മഹീന്ദ്ര
ട്വിറ്ററില്‍ ഏറ്റവും സജീവമായ ഇന്ത്യന്‍ വ്യവസായികളില്‍ ഒരാളാണ് ആനന്ദ് മഹീന്ദ്ര. പലപ്പോഴും അദ്ദേഹത്തിന്റെ ട്വീറ്റുകള്‍ ചര്‍ച്ചയാകാറും ഉണ്ട്. ഇത്തവണ മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ എത്തുന്നത് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഒരു ഉപദേശവുമായി ആണ്.
ഫുഡ്‌ബോള്‍ ക്ലബ്ബുകളായ മാഞ്ചസ്റ്റര്‍ സിറ്റിയും മാഞ്ചസ്റ്റര്‍ യുണൈറ്റഡും തമ്മിലുള്ള മത്സരത്തിന്റെ വീഡിയോ ആണ് ആനന്ദ് മഹിന്ദ്ര പങ്കുവെച്ചത്. തുടര്‍ച്ചയായി 44 പാസുകള്‍ നല്‍കി മാഞ്ചസ്റ്റര്‍ സിറ്റി ഗോള്‍ നേടുന്നതാണ് വീഡിയോ.
A lesson in Teamwork of course. But also an analogy for how a start-up company needs to operate. Success comes not from relentlessly advancing together in one direction but back & forth, trying new angles of approach & then going for the 'kill' when the strategic path is clear pic.twitter.com/lbohw1WKR0
— anand mahindra (@anandmahindra) July 17, 2022
'ടീം വര്‍ക്കിലെ ഒരു പാഠം, ഒരു സ്റ്റാര്‍ട്ടപ്പ് എങ്ങനെ പ്രവര്‍ത്തിക്കണം എന്നതിന് ഒരു ഉദാഹരം കൂടിയാണിത്' ആനന്ദ് മഹീന്ദ്ര പറയുന്നു. മുന്നോട്ടും പുറകോട്ടും നീങ്ങുന്നതിലൂടെയാണ് വിജയം കൈവരുന്നത്. വിവിധ രീതികള്‍ പരീക്ഷിക്കണമെന്നും എല്ലാം ഒത്തുവരുമ്പോള്‍ ലക്ഷ്യത്തിലേക്ക് കുതിക്കണമെന്നും മഹീന്ദ്ര കുറിച്ചു.