റോബോട്ടിനെക്കാള്‍ സ്പീഡ് ഉള്ള 'ദോശ'ക്കാരന്‍; ആനന്ദ് മഹീന്ദ്രയുടെ പോസ്റ്റ് വീണ്ടും വൈറല്‍

റോബോട്ടിനേക്കാള്‍ വേഗത്തില്‍ ഒരാള്‍ക്ക് നല്ല കിടിലന്‍ മൊരിഞ്ഞ ദോശയുണ്ടാക്കാനാകുമോ, വഴിക്കച്ചവടക്കാരനെ പുകഴ്ത്തി ആനന്ദ് മഹീന്ദ്രയുടെ പോസ്റ്റ്.

Update:2021-08-18 19:37 IST

ആനന്ദ് മഹീന്ദ്രയുടെ ട്വിറ്റര്‍ അക്കൗണ്ട് രസകരമായ വീഡിയോകളുടെയും പോസ്റ്റുകളുടെയും ഒരു സ്വര്‍ണ്ണ ഖനിയാണ്. തന്റെ ഫോളോവേഴ്‌സിനായി സംരംഭത്വ ടിപ്‌സ് മാത്രമല്ല, രസകരമായ കാഴ്ചകളും അനുഭവങ്ങളും വീഡിയോകളും പോസ്റ്റുകളും അദ്ദേഹം പലപ്പോഴും പങ്കിടാറുണ്ട്. വ്യക്തികളും അനുഭവങ്ങളും വാര്‍ത്താ പ്രതികരണങ്ങള്‍ക്കുമെല്ലാം അദ്ദേഹത്തിന്റെതായ നര്‍മരസത്തോടെയാണ് അവതരിപ്പിക്കുക.

മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ഇന്നലെ ട്വിറ്ററില്‍ ചെയ്ത പോസ്റ്റാണ് പുതിയ ചര്‍ച്ചാ വിഷയം. ഫ്‌ളാഷ് വേഗത്തില്‍ ദോശ ഉണ്ടാക്കുന്ന ഒരാളുടെ വീഡിയോ ആണ് അദ്ദേഹം പങ്കുവെച്ചത്. വഴിക്കച്ചവടക്കാരന്റെ യാന്ത്രികതയും എന്നാല്‍ രുചിക്കൂട്ട് ചേര്‍ന്ന് പോകാതെയുള്ള പാചകവും വീഡിയോയിലൂടെ അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.
ദോശ ചുടുന്നതും, പ്ലേറ്റിലേക്കാക്കുന്നതും പ്ലേറ്റ് മെഷിന്‍ സ്പീഡില്‍ ആളുകള്‍ക്ക് കൊടുക്കുന്നതുമെല്ലാം വളരെ ചടുലമാണ്. തട്ടുകടയില്‍ നിന്നും ആനന്ദ് മഹീന്ദ്ര കഴിക്കുന്നതും എത്ര ലാളിത്യത്തോടെയാണ് ഇത്തരമൊരു പോസ്റ്റ് പങ്കുവയ്ക്കുന്നതെന്നും ഒരു കൂട്ടര്‍. ദോശക്കാരനെ പുകഴ്ത്തി മറ്റൊരു കൂട്ടര്‍.
ഏതായാലും ദോശക്കടക്കാരന്‍ ചെറു സംരംഭകനാണെങ്കിലും അദ്ദേഹം പ്രകടിപ്പിക്കുന്ന വ്യത്യസ്തതയും ജോലിയോടുള്ള പൂര്‍ണ അര്ഡപ്പണവുമെല്ലാം പറയാതെ വയ്യ.


Tags:    

Similar News

വിട, എം.ടി ...