377-ാം വകുപ്പ്: ചരിത്ര വിധി ആഘോഷമാക്കി ബ്രാൻഡുകൾ

Update: 2018-09-07 06:57 GMT

സ്വവര്‍ഗലൈംഗികതയെ ക്രിമിനൽ കുറ്റമായി കണക്കാക്കിയിരുന്ന നൂറ്റാണ്ടോളം പഴക്കമുള്ള ഐ പി സി 377-ാം വകുപ്പ് ഭാഗീകമായി റദ്ദാക്കിയ സുപ്രീം കോടതിവിധിക്ക് കയ്യടിയുമായി കോർപ്പറേറ്റ് ഇന്ത്യ.

ചീഫ് ജസ്റ്റ്‌സ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍ക്കര്‍, ഇന്ദു മല്‍ഹോത്ര, ആര്‍ എഫ് നരിമാന്‍, ഡി വൈ ചന്ദ്രചൂഡ് എന്നിവരാണ് മറ്റ് അംഗങ്ങള്‍.

ചരിത്രപരമായ ഈ വിധിക്ക് പിന്തുണയേകി രാജ്യത്തെ മുൻനിര ബ്രാൻഡുകൾ തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിൽ സന്ദേശങ്ങൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്ത്യൻ വ്യവസായ മേഖലയിലെ പ്രമുഖരും പിന്തുണയുമായി മുന്നോട്ട് വന്നു.

Similar News