ബജറ്റ് പ്രഖ്യാപനത്തില്‍ 10% വരെ കുതിച്ച് അഗ്രി ഓഹരികള്‍. കാര്‍ഷിക മേഖലയ്ക്ക് 1.52 ലക്ഷം കോടി രൂപയുടെ ബജറ്റ്
ഈ വർഷം അടിസ്ഥാന സൗകര്യങ്ങൾക്കായി 11 ലക്ഷം കോടിയിലധികം മൂലധനച്ചെലവ്, ജിഡിപിയുടെ 3.4 ശതമാനമാണിത്
ബഹിരാകാശ പദ്ധതികള്‍ക്കായി 1,000 കോടി
പുരപ്പുറ സോളാർ പദ്ധതി
പുരപ്പുറ സോളാർ പാനലുകൾ സ്ഥാപിക്കുന്നതിനും ഇതില്‍ നിന്ന് 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നതിനും പദ്ധതി
വെള്ളപ്പൊക്ക നിവാരണ പദ്ധതി
ഹിമാചല്‍ പ്രദേശ്, അസം, ഉത്തരഖണ്ഡ്, സിക്കിം എന്നിവയ്ക്കായി വെള്ളപ്പൊക്ക നിവാരണ പദ്ധതിക്കായി അധിക സഹായം.
വ്യവസായ ശാലകളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് കുറഞ്ഞ ചെലവില്‍ താമസസൗകര്യം ഒരുക്കുന്നതിനായി പ്രത്യേക പദ്ധതി ഒരുക്കും
പുരപ്പുറ സൗരോര്‍ജ്ജ പദ്ധതിയായ പി.എം സൂര്യഘര്‍ പദ്ധതി വിപുലപ്പെടുത്തും
സിമന്റ് കമ്പനികള്‍ക്കും നിര്‍മാണ മേഖലയ്ക്കും നേട്ടമാകും
പി.എം ആവാസ് യോജനയില്‍ പുതുതായി 3 കോടി വീടുകള്‍ നിര്‍മിക്കുമെന്ന പ്രഖ്യാപനം സിമന്റ് കമ്പനികള്‍ക്കും നിര്‍മാണ മേഖലയ്ക്കും ഉത്തേജനം പകരുമെന്ന് വ്യവസായ ലോകം
പ്രധാനമന്ത്രി ആവാസ് യോജന-അർബൻ ഹൗസിംഗ് പദ്ധതിക്ക് കീഴിൽ 10 ലക്ഷം കോടി രൂപ മുതൽമുടക്കിൽ 1 കോടി ഭവനങ്ങൾ നിർമിക്കും
വസ്തു വാങ്ങുന്ന വനിതകള്‍ക്ക് സ്റ്റാമ്പ് ഡ്യൂട്ടി ഇളവ് പരിഗണനയില്‍