ഇനി തോന്നിയ പോലെ മരുന്നുവില്‍പ്പന നടക്കില്ല; ഇ-ഫാര്‍മസികള്‍ക്കെതിരെ നടപടികള്‍ കടുപ്പിക്കാന്‍ കേന്ദ്രം

2023 ലെ പുതിയ ഡ്രഗ്സ് ആന്‍ഡ് കോസ്മെറ്റിക്സ് ബില്ലിന്റെ പുതുക്കിയ കരട് പ്രാകാരം ഇ-ഫാര്‍മസികള്‍ കേന്ദ്ര സര്‍ക്കാരിന് അറിയിപ്പിലൂടെ നിയന്ത്രിക്കുകയോ നിരോധിക്കുകയോ ചെയ്യാം

Update: 2023-03-14 11:00 GMT

image: @canva

ഇ-ഫാര്‍മസികള്‍ പൂര്‍ണ്ണമായും നിരോധിക്കുന്നത് ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങളും കര്‍ശന നടപടികളും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പരിഗണനയിലുണ്ടെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. മരുന്നുകളുടെ യുക്തിരഹിതമായ വില്‍പ്പന, ഡാറ്റാ സ്വകാര്യത, ഈ മേഖലയിലെ മറ്റ് ക്രമക്കേടുകള്‍ എന്നിവയെക്കുറിച്ചുള്ള ആശങ്കകളെത്തുടര്‍ന്നാണ് കര്‍ശന നടപടികളിലേക്ക് പോകുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു.

പുതുക്കിയ കരട്

1940 ലെ ഡ്രഗ്സ് ആന്‍ഡ് കോസ്മെറ്റിക്സ് നിയമമാണ് നിലവില്‍ രാജ്യത്ത് പ്രാബല്യത്തിലുള്ളത്. 2023 ലെ പുതിയ ഡ്രഗ്സ് ആന്‍ഡ് കോസ്മെറ്റിക്സ് ബില്ലിന്റെ പുതുക്കിയ കരട് പ്രാകാരം ഓണ്‍ലൈനായി ഏതെങ്കിലും മരുന്നുകളുടെ വില്‍പ്പനയോ വിതരണമോ കേന്ദ്ര സര്‍ക്കാരിന് അറിയിപ്പിലൂടെ നിയന്ത്രിക്കുകയോ നിരോധിക്കുകയോ ചെയ്യാം.

കാരണം കാണിക്കല്‍ നോട്ടീസ്

നിയമലംഘനം ആരോപിച്ച് ടാറ്റ 1mg, ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട്, നെറ്റ്‌മെഡ്‌സ്, പ്രാക്ടോ, അപ്പോളോ എന്നിവയുള്‍പ്പെടെ 20 ഇ-ഫാര്‍മസികള്‍ക്ക് ഫെബ്രുവരിയില്‍ ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (DCGI) കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു.

Tags:    

Similar News