മലയാളികള്‍ക്ക് ക്രിസ്മസ് സമ്മാനം; വണ്‍വേ സ്പെഷ്യല്‍ വന്ദേഭാരതുമായി റെയില്‍വേ

ചെന്നൈയില്‍ നിന്ന് കോഴിക്കോടേക്കുള്ള വന്ദേഭാരതിന്റെ വിശദാംശങ്ങള്‍

Update:2023-12-23 16:13 IST

ശബരിമല സ്‌പെഷ്യല്‍ വന്ദേഭാരത് പ്രഖ്യാപിച്ചതിന് പിന്നാലെ കേരളത്തിലേക്ക് മറ്റൊരു സ്‌പെഷ്യല്‍ സര്‍വീസുമായി ദക്ഷിണ റെയില്‍വേ. ചെന്നൈ സെന്‍ട്രലില്‍ നിന്ന് കോഴിക്കോട് വരെ പോകുന്ന ക്രിസ്മസ് സ്‌പെഷ്യല്‍ വന്ദേഭാരത് അവതരിപ്പിച്ചു. 

ക്രിസ്മസ് നാളില്‍ വണ്‍വേ സ്‌പെഷ്യല്‍ സര്‍വീസാണ് നടത്തുന്നത്. പുലർച്ചെ 4.30ന് ചെന്നൈ സെന്‍ട്രലില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ ഉച്ചകഴിഞ്ഞ് 3.20 ഓടെ കോഴിക്കോട് എത്തും. പാലക്കാട്, ഷൊര്‍ണൂര്‍, തിരൂര്‍ എന്നിവിടങ്ങളിലാണ് കേരളത്തിലെ മറ്റ് സ്റ്റോപ്പുകള്‍.

ടിക്കറ്റ് നിരക്ക് ചെന്നൈയില്‍ നിന്ന് കോഴിക്കോട് വരെ (MAS to CLT) എ.സി ചെയര്‍കാറിന് 1,530 രൂപയും എ.സി എക്‌സിക്യൂട്ടീവ് ചെയര്‍ കാറിന് 3,080 രൂപയുമാണ്. ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.

വിശദാംശങ്ങള്‍ ചുവടെ:




 


Tags:    

Similar News