കൊച്ചിൻ ഷിപ്പ്‌യാര്‍ഡ് നമ്പർ വൺ - കേരളത്തിലെ ഏറ്റവും മൂല്യമേറിയ കമ്പനി; മുത്തൂറ്റിനെ മറികടന്നു

ഒരു വര്‍ഷം കൊണ്ട് കമ്പനി നേടിയത് 920 ശതമാനത്തിന്റെ ഉയര്‍ച്ച

Update:2024-07-05 17:08 IST

image:@https://cochinshipyard.in/

കേരളത്തിലെ ഏറ്റവും വിപണി മൂല്യമുള്ള കമ്പനിയെന്ന നേട്ടത്തിലെത്തി കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്വിപണി മൂല്യം ഇന്ന് 76,924 കോടി രൂപയില്‍ എത്തിയതോടെയാണ് ഇത്. പിന്നിലുളള മുത്തൂറ്റ് ഫിനാന്‍സിന്റെ വിപണി മൂല്യം 72,394 കോടി രൂപയാണ്. 
ഇന്നലെ 10 ശതമാനത്തിന്റെ ഉയര്‍ച്ച ഷിപ്പ് യാര്‍ഡ് ഓഹരികള്‍ നേടി. ഒരു വര്‍ഷം കൊണ്ട് 920 ശതമാനത്തിന്റെ ഉയര്‍ച്ചയാണ് കമ്പനി കൈവരിച്ചത്. 2732 രൂപയില്‍ ആരംഭിച്ച ഷിപ്പ് യാര്‍ഡിന്റെ ഓഹരി 2,825 രൂപയിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം 3,830.45 കോടി രൂപയുടെ വരുമാനമാണ് കമ്പനി നേടിയത്. 
783 കോടി രൂപയായിരുന്നു കമ്പനിയുടെ ലാഭം.

ചരക്കു കപ്പലുകളുടെ നിർമ്മാണത്തിനായി 1100 കോടി രൂപയുടെ ഓർഡറാണ് ജൂൺ 28 ന് കൊച്ചിൻ ഷിപ്പ്‌ യാർഡിന് ലഭിച്ചത്. പ്രതിരോധ കയറ്റുമതി വർധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നുവെന്ന പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ പ്രസ്താവനയ്ക്ക് ശേഷം ജൂൺ മുതല്‍ മികച്ച പ്രകടനം നടത്തുന്ന പ്രതിരോധ സ്റ്റോക്കുകളിൽ ഒന്നാണ് കൊച്ചിൻ ഷിപ്പ്‌ യാർഡ്. 2028-2029 ഓടെ 50,000 കോടി രൂപയുടെ പ്രതിരോധ ഉപകരണങ്ങൾ വാർഷവും കയറ്റുമതി ചെയ്യാനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

വിപണി മൂല്യത്തില്‍ കേരളത്തിലെ ടോപ് 10 കമ്പനികള്‍

 

മൂന്നാം സ്ഥാനത്തുളള ഫെര്‍ട്ടിലൈസേഴ്‌സ് ആന്‍ഡ് കെമിക്കല്‍സ് ട്രാവന്‍കൂര്‍ ലിമിറ്റഡിന്റെ (ഫാക്ട്/FACT) വിപണി മൂല്യം 66,001 കോടി രൂപയിലാണ് ഉളളത്. നാലാം സ്ഥാനത്തുളള കല്യാണ്‍ ജുവലേഴ്സിന്റെ വിപണി മൂല്യം 51,057 കോടി രൂപ ആണ്. 
Tags:    

Similar News