പ്രചോദനമാണ്, ശക്തരായ എതിരാളികള്‍ ; ടാറ്റ മോട്ടോഴ്‌സിനെ പുകഴ്ത്തി ആനന്ദ് മഹീന്ദ്ര

പാസഞ്ചര്‍- കൊമേഴ്‌സ്യല്‍ വാഹനങ്ങള്‍ നിര്‍മിച്ച് ഒരു പോലെ വിജയം നേടിയ കമ്പനികളാണ് ടാറ്റയും മഹീന്ദ്രയും

Update: 2022-07-11 10:47 GMT

എതിരാളികളായ ടാറ്റ ഗ്രൂപ്പിനെ പുകഴ്ത്തി മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര. ടാറ്റയെ പോല ശക്തനായ എതിരാളിയെ ലഭിച്ചത് ഭാഗ്യമാണെന്നാണ് മഹീന്ദ്ര ചെയര്‍മാന്‍ പറഞ്ഞത്. ടാറ്റ കാറിനെ കുറിച്ച് എന്താണ് അഭിപ്രായമെന്ന ഒരാളുടെ ചോദ്യത്തിന് ട്വിറ്ററില്‍ നല്‍കിയ മറുപടിയിലാണ് ആനന്ദ് മഹീന്ദ്ര ടാറ്റയെ പ്രകീര്‍ത്തിച്ചത്.

സ്വയം നവീകരിക്കുന്നതിനൊപ്പം ഞങ്ങളെയും പ്രചോദിപ്പിക്കുകയാണ് ടാറ്റ മോട്ടോഴ്‌സ് എന്നും ആനന്ദ് മഹീന്ദ്ര കൂട്ടിച്ചേര്‍ത്തു. മത്സരം നവീകരണത്തെ (innovation) പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.


പാസഞ്ചര്‍, കൊമേഴ്‌സ്യല്‍, ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മിച്ച് ഒരു പോലെ വിജയം നേടിയ കമ്പനികളാണ് ടാറ്റയും മഹീന്ദ്രയും. എസ്‌യുവി വിഭാഗത്തില്‍ മഹീന്ദ്രയുടെ സ്‌കോര്‍പിയോ, എക്‌സ്‌യുവി സീരീസുകളുടെ പ്രധാന എതിരാളികളാണ് ടാറ്റയുടെ ഹാരിയര്‍, സഫാരി മോഡലുകള്‍. കോമേഴ്‌സ്യല്‍ വാഹനങ്ങളുടെ വിഭാഗത്തില്‍ ടാറ്റ എയ്‌സ് മത്സരിക്കുന്നത് മഹീന്ദ്ര ജീത്തോ എന്ന മോഡലുമായാണ്. ടാറ്റ പഞ്ച്, നെക്‌സോണ്‍ എന്നീ ചെറു എസ്‌യുവികള്‍ക്കും മഹീന്ദ്രയില്‍ നിന്ന് എതിരാളികളുണ്ട്.

Tags:    

Similar News