ബെംഗളൂരു 'ടെക്കി'കള്‍ക്ക് വീട്ടിലിരുന്നുള്ള ജോലി തുടരാന്‍ കഴിഞ്ഞേക്കും

Update: 2020-03-13 10:26 GMT

ബൈജൂസ് ആപ്പ് മുതല്‍ ഗൂഗിള്‍ വരെ ബെംഗളൂരുവിലെ ഒട്ടേറെ കമ്പനികള്‍ ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കി. ബെംഗളൂരുവിലെ ഒരു ഗൂഗിള്‍ ഉദ്യോഗസ്ഥന് വ്യാഴാഴ്ച കൊറാണാ വൈറസ് ബാധ സ്ഥിരീകരിച്ചതോടെയാണ് ഐ.ടി മേഖലയില്‍ പല സ്ഥാപനങ്ങളും 'വര്‍ക്ക് ഫ്രം ഹോം' സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്.

ഡെലിനും മൈന്‍ഡ്ട്രിക്കും ശേഷം, ജീവനക്കാര്‍ കൊറോണ വൈറസ് രോഗ ബാധ നേരിടുന്ന മൂന്നാമത്തെ ടെക് സ്ഥാപനമാണ് ഗൂഗിള്‍. ഇ-കൊമേഴ്സ് ഭീമനായ ആമസോണ്‍ എല്ലാ ജീവനക്കാര്‍ക്കും വീട്ടില്‍ നിന്ന് മാര്‍ച്ച് അവസാനം വരെ ജോലിചെയ്യാന്‍ ഉപദേശം നല്‍കിയിരുന്നു. മുന്‍കരുതല്‍ നടപടിയാണിതെന്ന് ആമസോണ്‍ ഇന്ത്യ മേധാവി അമിത് അഗര്‍വാള്‍ ജീവനക്കാരോട് പറഞ്ഞു. ലോകമെമ്പാടും നിന്ന് കമ്പനി മൂന്ന് പോസിറ്റീവ് കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.ഒന്ന് സിയാറ്റിലിലും രണ്ട് ഇറ്റലിയിലും.

കൊറോണ

വൈറസ് രോഗനിര്‍ണയം നടത്തിയ ജീവനക്കാര്‍ക്കും ക്വാറന്‍ൈറനിലുള്ളവര്‍ക്കും

രണ്ടാഴ്ച വരെ ശമ്പളം ലഭിക്കുമെന്ന് ആമസോണ്‍ പ്രഖ്യാപിച്ചിരുന്നു.

ഫ്‌ളിപ്കാര്‍ട്ടും ബെംഗളൂരുവിലെ ബെല്ലന്ദൂര്‍ ഓഫീസില്‍ നിന്ന് ജോലി

ചെയ്യുന്ന 10,000 ജീവനക്കാര്‍ക്ക് മൂന്ന് ദിവസത്തേക്ക് വീട്ടില്‍ നിന്ന്

ജോലി ചെയ്യാന്‍ അനുമതി നല്‍കി. വാള്‍മാര്‍ട്ട് നഗരത്തിലെ ആസ്ഥാനത്ത് നിന്ന്

പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ക്ക് വീട്ടില്‍ നിന്ന് ജോലി ചെയ്യുന്നത്

ഈയാഴ്ചത്തേക്ക് നിര്‍ബന്ധമാക്കിയിരുന്നു.

ഒരാഴ്ചയായി ഭൂരിഭാഗം ഉബര്‍ ഇന്ത്യ ജോലിക്കാരും വീട്ടില്‍ നിന്നാണ് ജോലി ചെയ്യുന്നത്. സ്വിഗ്ഗി, ഓല, ബൈജു, ഉഡാന്‍ തുടങ്ങിയ നിരവധി കമ്പനികളും വീട്ടില്‍ നിന്ന് ജോലി ചെയ്യാന്‍ അനുവദിച്ചിരുന്നു.ഗൂഗിള്‍ ഉദ്യോഗസ്ഥന് വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ബെംഗളൂരു 'ടെക്കി'കള്‍ക്ക്് വീട്ടിലിരുന്നുള്ള ജോലിയനുമതി ദീര്‍ഘിപ്പിച്ചു കിട്ടുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. ജൂണില്‍ പുതിയ അക്കാദമിക് സെഷന്‍ ആരംഭിക്കുന്നതുവരെ ഇവിടത്തെ എല്ലാ സ്‌കൂളുകളും അടച്ചു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News