ഇന്ത്യയില്‍ കൊറോണ രോഗ ബാധിതര്‍ മാര്‍ച്ച് 28 ന് '887'

Update: 2020-03-28 05:48 GMT

രാജ്യത്ത് കൊറോണ ബാധിച്ചവരുടെ എണ്ണം 887 മാര്‍ച്ച് 28 ലെ കണക്കു പ്രകാരം ആയി ഉയര്‍ന്നു. കേരളത്തിലെ മാര്‍ച്ച് 27 വരെയുള്ള 39 കേസുകളടക്കം 149 കേസുകളാണ് ഇന്ത്യയില്‍ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്. ആഗോളവ്യാപകമായി കൊറോണ മൂലമുള്ള മരണം ഏകദേശം 27500 ആയി. രോഗബാധിതര്‍ ആറ് ലക്ഷത്തോളവും.

കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 20 പേരാണ് കൊറോണ ബാധിതരായി ഇന്ത്യയില്‍ മരിച്ചത്. കേരളത്തില്‍ കൊറോണ ബാധിതരുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. സംസഥാനത്ത രോഗം ബാധിച്ചവരുടെ എണ്ണം 176 ആയി. നിലവില്‍ ഏറ്റവും കൂടുതല്‍ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് കേരളത്തിലാണ്. സംസ്ഥാനത്ത് 1,10,299 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. മഹാരാഷ്ട്രയും ഏകദേശം ഒപ്പമുണ്ട്.

കേരളത്തില്‍ വെള്ളിയാഴ്ച റിപ്പോര്‍ട്ട് ചെയ്ത പുതിയ 39 കേസുകളില്‍ 34 ഉം കാസര്‍കോട് ജില്ലയിലാണ്. ഇതോടെ കാസര്‍കോട് ജില്ലയിലെ മാത്രം രോഗികളുടെ എണ്ണം 82 ആയി. ജില്ലയില്‍ സ്ഥിതി വഷളാവുന്നതിനാല്‍ കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി കൊറോണ ആശുപത്രിയാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News