ശിശുക്കളോട് കൊറോണ വൈറസിന് ദയയോ? ഗവേഷകര്‍ക്കു സംശയം

Update: 2020-02-08 14:30 GMT

ചൈനയില്‍ ഏകദേശം 550 പേരുടെ ജീവനെടുക്കുകയും 28,000 ത്തിലധികം പേരെ

ബാധിക്കുകയും ചെയ്ത കൊറോണ വൈറസ് രോഗത്തെക്കുറിച്ച് ഗഹനമായി

പഠിക്കുന്നതിനിടെ ശാസ്ത്രജ്ഞര്‍ പരസ്പരം ചോദിക്കുന്ന ചോദ്യങ്ങളിലൊന്ന്

ഇതാണ്:കൊറോണ വൈറസ് ബാധിച്ച് മരിക്കുന്നവരില്‍ കുട്ടികള്‍ നന്നേ

കുറവായിരിക്കുന്നതിന്റെ കാരണമെന്ത്?

പകര്‍ച്ചവ്യാധി

ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത് ഡിസംബര്‍ 31 നായിരുന്നു. ജനുവരി 22 വരെ 15

വയസ്സിന് താഴെയുള്ള കുട്ടികളൊന്നും രോഗബാധിതരായില്ല. ന്യൂ ഇംഗ്ലണ്ട്

ജേണല്‍ ഓഫ് മെഡിസിനില്‍ നടത്തിയ ഒരു പഠനത്തില്‍ പറയുന്നതിങ്ങനെ -

കുട്ടികള്‍ രോഗബാധിതരാകാനുള്ള സാധ്യത കുറവാണ്. അഥവാ, രോഗബാധിതരായാല്‍,

മുതിര്‍ന്നവരേക്കാള്‍ നേരിയ ലക്ഷണങ്ങളേ ഉണ്ടാകുന്നുള്ളൂ. കുറഞ്ഞ

അസ്വസ്ഥകളും.

ചൈനയിലെ വുഹാനില്‍ ഒരു കുഞ്ഞ്

ജനിച്ച് 30 മണിക്കൂര്‍ കഴിഞ്ഞ് വൈറസ് ബാധിച്ചതായി ചൈനീസ് അധികൃതര്‍

സ്ഥിരീകരിച്ചിരുന്നു. ആ  കുഞ്ഞിന്റെ അമ്മയാകട്ടെ കൊറോണ വൈറസ് രോഗിയാണ്.'

ഇത് പ്രാഥമികമായി മുതിര്‍ന്നവരെ ബാധിക്കുന്നതായാണ് തോന്നുന്നത ് '- യേല്‍

സ്‌കൂള്‍ ഓഫ് മെഡിസിനിലെ പകര്‍ച്ചവ്യാധി വിഭാഗം പ്രൊഫസറായ  റിച്ചാര്‍ഡ്

മാര്‍ട്ടിനെല്ലോ പറയുന്നു.49നും 56നും ഇടക്ക് പ്രായമുള്ള മധ്യവയസ്‌കരാണ്

കൊറോണ ബാധിച്ച് മരിച്ചവരില്‍ ഭൂരിഭാഗവുമെന്ന് ജേണല്‍ ഓഫ് അമേരിക്കന്‍

മെഡിക്കല്‍ അസോസിയേഷനില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.

കൊറോണ

വൈറസ് കുട്ടികളെ ബാധിക്കുന്നില്ല എന്ന് ഇതിനര്‍ഥമില്ല. എന്നാല്‍,

മരണകാരണമാകുന്ന ഗുരുതരാവസ്ഥയിലേക്ക് കൊറോണ ബാധിച്ച കുട്ടികള്‍ സാധാരണ

നിലയില്‍ മാറുന്നില്ലെന്ന് കൊറോണ വൈറസ് ബാധയെ പരിശോധിച്ചറിയാനുള്ള ടെസ്റ്റ്

കണ്ടെത്തിയ ഹോങ്കോങ് സര്‍വകലാശാലയിലെ വൈറോളജി വിഭാഗം മേധാവി ഡോ. മാലിക്

പെയ്രിസും സംഘവും പറയുന്നു.

ചില കേസുകള്‍

ഉദാഹരണങ്ങളായും ഗവേഷക സംഘം അവതരിപ്പിച്ചിട്ടുണ്ട്. കൊറോണ ബാധ

പൊട്ടിപുറപ്പെട്ട ചൈനയിലെ വുഹാന്‍ പ്രവിശ്യയിലേക്ക് പോയിരുന്ന ഒരു

കുടുംബത്തില്‍ പത്തുവയസുകാരനായ ഒരു കുഞ്ഞുമുണ്ടായിരുന്നു. ഇവരുടെ കുടുംബം

വുഹാനില്‍ പോയി ഷെന്‍സനിലേക്ക് മടങ്ങിയെത്തിയതിന് ശേഷമാണ്

കുടുംബാംഗങ്ങള്‍ക്ക് കൊറോണ ബാധ സ്ഥിരീകരിച്ചത്. 36 വയസ് മുതല്‍ 66

വയസുവരെയുള്ള കുടുംബാംഗങ്ങള്‍ക്ക് കൊറോണ ബാധയുണ്ടായി. പത്തുവയസുകാരനെ

പരിശോധിച്ചപ്പോള്‍ കൊറോണയുടെ ലക്ഷണങ്ങള്‍ കണ്ടെങ്കിലും പുറത്തേക്ക്

ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ കണ്ടെത്താനായില്ല.

സാര്‍സും

മെര്‍സും അടക്കമുള്ള വൈറസ് രോഗങ്ങളിലും ഇതേ സ്വഭാവം നേരത്തെ ഗവേഷകര്‍

നിരീക്ഷിച്ചിട്ടുണ്ട്. 2012ല്‍ സൗദിയിലും 2015ല്‍ ദക്ഷിണകൊറിയയിലും

പടര്‍ന്ന മെര്‍സ് ബാധിച്ച് 800ലേറെ പേരാണ് മരിച്ചത്. മെര്‍സ് ബാധിച്ച

ഭൂരിഭാഗം കുട്ടികളിലും രോഗം ഗുരുതരമായില്ല. 2003ല്‍ സാര്‍സ് ബാധിച്ച്

800ലേറെ പേര്‍ മരിച്ചപ്പോഴും ഒരൊറ്റ കുട്ടിപോലും മരിച്ചവരുടെ

പട്ടികയിലുണ്ടായിരുന്നില്ല. 45വയസില്‍ കൂടുതല്‍ പ്രായമുള്ള

പുരുഷന്മാരിലായിരുന്നു രോഗം കൂടുതലായി കണ്ടത്.

കുട്ടികളുടെ

ശരീരം കൂടുതല്‍ പ്രതിരോധ ശേഷിയുള്ളതാണെന്നതും മറ്റു രോഗങ്ങള്‍

കുട്ടികളില്‍ താരതമ്യേന കുറവാണെന്നതുമാണ് ഇതിന്റെ കാരണമായി

കരുതപ്പെടുന്നത്. മധ്യ വയസ്‌ക്കരില്‍ ഭൂരിഭാഗത്തിനും പ്രമേഹം,

രക്തസമ്മര്‍ദം, ഹൃദയസംബന്ധ രോഗങ്ങള്‍ എന്നിവയില്‍ പലതും ഉണ്ടാവാറുണ്ട്. ഇത്

കൊറോണ പോലുള്ള വൈറസ് ബാധയെ പ്രതിരോധിക്കാനുള്ള ശരീരത്തിന്റെ ശേഷി

കുറയ്ക്കുമെന്നാണ് കരുതുന്നത്.

Similar News