അമേരിക്കയുടെ പോക്ക് എങ്ങോട്ട്?24 മണിക്കൂറിനിടെ കോവിഡ് ബാധ മൂലം മരിച്ചത് 1979 പേര്‍

Update: 2020-04-08 07:03 GMT

കോവിഡ് അമേരിക്കയില്‍ അതീവ ഗുരുതരപ്രശ്‌നമായിത്തീരുകയാണെന്ന് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഏപ്രില്‍ ഏഴിന് മാത്രം റെക്കോഡ് മരണ നിരക്കാണ് രാജ്യത്ത് രേഖപ്പെടുത്തിയത്. 24 മണിക്കൂറിനിടെ 1979 പേരാണ് വൈറസ് ബാധ മൂലം മരിച്ചത്. ന്യൂയോര്‍ക്കില്‍ മാത്രം ഒരു ദിവസം 731 പേരാണ് മരിച്ചത്. ഇതോടെ രാജ്യത്ത് മരിച്ചവരുടെ എണ്ണം 12, 841 കവിഞ്ഞു. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തില്‍ മരിച്ചവരേക്കാള്‍ അധികമാണിത്. കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം നാല് ലക്ഷം കടന്നു.

അന്ന് ട്രേഡ് സെന്റര്‍ ആക്രമണത്തില്‍ അന്ന് 2753 പേരാണ് ന്യൂയോര്‍ക്ക് സിറ്റിയില്‍ മാത്രം മരിച്ചത്. ആരെ മരണം 2,996 ഉം. അതേസമയം കൊവിഡ് ബാധിച്ച് ന്യൂയോര്‍ക്കില്‍ ഇതുവരെ 3202 പേരാണ് മരിച്ചത്. മാര്‍ച്ച് 13 നായിരുന്നു ന്യൂയോര്‍ക്കില്‍ ആദ്യ കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തത്. വെറും രണ്ടാഴ്ച കൊണ്ടാണ് ഇത്രയും അധികം മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഇതുവരെ ന്യൂയോര്‍ക്കിലും ന്യൂജേഴ്‌സിയിലുമാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത്. ന്യൂജേഴ്‌സിയില്‍ ഇന്നലെ 232 പേരാണ് ഇവിടെ മരിച്ചത്. ആകെ മരണം 1232 ആയി.അതേസമയം വൈറസ് വ്യാപനം ശക്തമായതോടെ കുടിയേറ്റ തടവുകാരെ വിട്ടയക്കാന്‍ യുഎസ് നടപടി ആരംഭിച്ചതായി റിപ്പോര്‍ട്ടുണ്ട്. രാജ്യത്താകെ വിവിധ കേന്ദ്രങ്ങളില്‍ കുട്ടികളടക്കം 40,000 ല്‍ അധികം പേര്‍ തടങ്കലില്‍ കഴിയുന്നുണ്ട്. ഇതുവരെ 160 പേരെ വിട്ടയച്ചതായും അധികൃതര്‍ അറിയിച്ചു.

അതിനിടെ കൊവിഡ് ഭീതിക്കിടയിലും ലോകാരോഗ്യ സംഘടനയ്‌ക്കെതിരെ ഭീഷണിയുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. ലോകാരോഗ്യ സംഘടന ചൈനയ്ക്ക് അനുകൂലമായ നിലപാടാണ് എടുക്കുന്നതെന്ന് ട്രംപ് കുറ്റപ്പെടുത്തി. വൈറസ് വ്യാപനം തടയുന്നതില്‍ ഡബ്ല്യുഎച്ച്ഒ പരാജയപ്പെട്ടെന്നാണ് ട്രമ്പിന്റെ ആരോപണം.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News