കോവിഷീല്‍ഡ് വാക്‌സിന്റെ നിരക്ക് കുറച്ചു: വില 160 ല്‍ താഴെ

210 രൂപയ്ക്കായിരുന്നു വാക്‌സിന്‍ ലഭ്യമാക്കിയിരുന്നത്.

Update: 2021-03-12 06:33 GMT

സെറം ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ കോവിഡ് വാക്സിന്‍ കൊവിഷീല്‍ഡിന്റെ വില കുറച്ചു. ഓക്സ്‌ഫോര്‍ഡ് യൂണിവേഴ്സിറ്റിയും ആസ്ട്രസെനക്കയും ചേര്‍ന്ന് വികസിപ്പിച്ചിട്ടുള്ള വാക്‌സിന് നിലവില്‍ ഒരു ഡോസിന് 210 രൂപ വീതമാണ് ഈടാക്കിയിരുന്നത്. ഇത് 157.50 രൂപയാക്കിയാണ് ഇപ്പോള്‍ കുറച്ചിരിക്കുന്നത്. രണ്ടാം ഘട്ട വാക്സിനേഷന്റെ ഭാഗമായിട്ടാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം നടത്തിയ ചര്‍ച്ചയുടെ പശ്ചാത്തലത്തിലാണ് വില കുറയ്ക്കാന്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ട്.

സ്വകാര്യ ആശുപത്രികളില്‍ നിലവിലെ വില യില്‍ മാറ്റമുണ്ടാവില്ല. കൊവിഡ് വാക്സിന് ഇതിനകം സബ്സിഡി നല്‍കുന്നതിനെ തുടര്‍ന്നാണ് സ്വകാര്യ ആശുപത്രികളിലെ വില കുറയ്ക്കാത്തത് എന്നാണ് റിപ്പോര്‍ട്ട്.
150 രൂപയ്ക്ക് കൊവിഷീല്‍ഡ് വാക്സിന്‍ നല്‍കാമെന്ന് കമ്പനി അറിയിച്ചതായി ആരോഗ്യമന്ത്രാലയം കഴിഞ്ഞ ദിവസം രാജ്യസഭയില്‍ അറിയിച്ചിരുന്നു. ഇതിനൊപ്പം അഞ്ച് ശതമാനം ജിഎസ്ടി കൂടി ചേരുമ്പോഴാണ് 157.50 രൂപയാകുന്നത്. പക്ഷെ ജനങ്ങള്‍ക്ക് പുതിയ നിരക്കില്‍ വാക്‌സിന്‍ ലഭ്യമാക്കുന്നതിനെരപ്പറ്റി ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക അറിയിപ്പുകള്‍ പുറത്തുവന്നിട്ടില്ല.



Tags:    

Similar News