ഇന്‍ഷുറന്‍സ് പരിരക്ഷ അപര്യാപ്തം, മേഖലയില്‍ വലിയ സാധ്യതകള്‍: ബി സി പട്നായിക്ക്

ധനം ബിസിനസ് മാഗസിന്റെ ആഭിമുഖ്യത്തില്‍ കൊച്ചിയില്‍ സംഘടിപ്പിച്ച ബാങ്കിംഗ്, ഫിനാന്‍സ്, ഇന്‍ഷുറന്‍സ്, ഇന്‍വെസ്റ്റ്മെന്റ് രംഗത്തെ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സംഗമമായ ധനം ബിഎഫ്എസ്ഐ സമിറ്റും അവാര്‍ഡ് ദാന ചടങ്ങും ഉദ്ഘാടനം ചെയ്യുകയായിരുന്നു എല്‍ഐസി മാനേജിംഗ് ഡയറക്റ്റര്‍

Update:2023-02-22 11:36 IST

രാജ്യത്തെ ഇന്‍ഷുറന്‍സ് മേഖലയ്ക് വലിയ സാധ്യതകളാണുള്ളതെന്ന് എല്‍ഐസി മാനേജിംഗ് ഡയറക്റ്റര്‍ ബി സി പട്നായിക്ക്. ഇന്ത്യയില്‍ ജനങ്ങളുണ്ടെങ്കിലും ഇന്‍ഷുറന്‍സ് പരിരക്ഷ ഉള്ളവര്‍ വളരെ കുറവാണ്. ലൈഫ് ഇന്‍ഷുറന്‍സ്, ആരോഗ്യ ഇന്‍ഷുറന്‍സ്, പെന്‍ഷന്‍ പ്ലാന്‍ തുടങ്ങിയവയ്ക്ക് വലിയ വിടവാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.

ധനം ബിസിനസ് മാഗസിന്റെ ആഭിമുഖ്യത്തില്‍ കൊച്ചിയില്‍ സംഘടിപ്പിച്ച ബാങ്കിംഗ്, ഫിനാന്‍സ്, ഇന്‍ഷുറന്‍സ്, ഇന്‍വെസ്റ്റ്മെന്റ് രംഗത്തെ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സംഗമമായ ധനം ബിഎഫ്എസ്ഐ സമിറ്റും അവാര്‍ഡ് ദാന ചടങ്ങും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉപഭോക്താക്കള്‍ എടുക്കുന്ന ഇന്‍ഷുറന്‍സ് അവരുടെ ആവശ്യങ്ങള്‍ നേടാന്‍ മാത്രം പര്യാപ്തമല്ല.

10 ലക്ഷം കവറേജ് വേണ്ട സ്ഥാനത്ത് 1.7 ലക്ഷത്തിന്റെ കവറേജ് മാത്രമാണ് ആളുകള്‍ എടുക്കുന്നതെന്നും എല്‍ഐസി മാനേജിംഗ് ഡയറക്റ്റര്‍ ചൂണ്ടിക്കാട്ടി. സാമ്പത്തിക സാക്ഷരതയുടെ പ്രാധാന്യം കേരളം തിരിച്ചറിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമ്മിറ്റില്‍ ഫെഡറല്‍ ബാങ്ക് എംഡിയും സിഇഒയുമായ ശ്യാം ശ്രീനിവാസന്‍ 'ഫ്യൂച്ചര്‍ ഓഫ് ബാങ്കിംഗ്' എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. കൊച്ചിയിലെ ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ രാവിലെ 9.30 മുതല്‍ രാത്രി 9.30 വരെ നടക്കുന്ന സമിറ്റിലും അവാര്‍ഡ് നൈറ്റിലുമായി ബാങ്കിംഗ്, ഫിനാന്‍സ്, നിക്ഷേപ, ഇന്‍ഷുറന്‍സ് മേഖലയില്‍ നിന്നുള്ള 20 ഓളം വിദഗ്ധര്‍ പ്രഭാഷണങ്ങള്‍ നടത്തും.

Tags:    

Similar News