ഇന്ന് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ഓഗസ്റ്റ് 28, 2020

Update: 2020-08-28 15:42 GMT

കൊറോണ അപ്ഡേറ്റ്സ്

ഇന്ന് കേരളത്തില്‍

കേരളത്തില്‍ ഇന്ന് 2543 പേര്‍ക്ക് കൂടി കോവിഡ്. 23,111 പേരാണ് നിലവില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്.

ഇന്ത്യയില്‍ ഇതുവരെ

രോഗികള്‍ : 3,387,500(ഇന്നലെവരെയുള്ള കണക്ക്: 3,310,234 )

മരണം : 61,529 (ഇന്നലെ വരെയുള്ള കണക്ക്: 59,449 )

ലോകത്ത് ഇതുവരെ

രോഗികള്‍: 24,452,629(ഇന്നലെ വരെയുള്ള കണക്ക്: 24,176,836 )

മരണം: 831,586 (ഇന്നലെ വരെയുള്ള കണക്ക്: 825,696)

സ്വര്‍ണം, ഡോളര്‍, ക്രൂഡ് ഓയ്ല്‍ നിലവാരം

സ്വര്‍ണം ഒരു ഗ്രാം (22 കാരറ്റ്): 4730 രൂപ (ഇന്നലെ 4780 രൂപ )

ഒരു ഡോളര്‍: 73.22 രൂപ (ഇന്നലെ: 73.92 രൂപ )

ക്രൂഡ് ഓയ്ല്‍ നിലവാരം

WTI Crude 42.61 -0.02%
Brent Crude 45.35 +0.49%
Natural Gas 2.501 -0.48%

ഓഹരിവിപണിയില്‍ ഇന്ന്

ഈ ആഴ്ചയിലെ അവസാന വ്യാപാര ദിനത്തിലും നേട്ടത്തോടെ വിപണി. കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ തുടരുന്ന മുന്നേറ്റം തുടര്‍ച്ചയായി ആറാം ദിവസവും വിപണി ആവര്‍ത്തിച്ചപ്പോള്‍ ഈ വാരത്തില്‍ സെന്‍സെക്സ് ഉയര്‍ന്നത് 2.6 ശതമാനം. നിഫ്റ്റിയുടെ നേട്ടം 2.4 ശതമാനവും. ധനകാര്യ ഓഹരികളില്‍ നിക്ഷേപകര്‍ താല്‍പ്പര്യം കാണിച്ചതാണ് ഇന്ന് വിപണിക്ക് ഊര്‍ജ്ജം പകര്‍ന്നത്. സെന്‍സെക്സ് 354 പോയ്ന്റ്, 0.9 ശതമാനം ഉയര്‍ന്ന് 39,467 ല്‍ ക്ലോസ് ചെയ്തു.

കേരള കമ്പനികളുടെ പ്രകടനം

ഇന്ത്യന്‍ ഓഹരി വിപണിയില്‍ ബാങ്കിംഗ് ഓഹരികള്‍ ഇന്ന് നടത്തിയ മുന്നേറ്റത്തിന്റെ പ്രതിഫലനം ഫെഡറല്‍ ബാങ്ക് ഓഹരിവിലയിലും പ്രകടമായി. 7.75 ശതമാനമാണ് ഇന്ന് ഉയര്‍ന്നത്. സിഎസ്ബി ബാങ്കും സൗത്ത് ഇന്ത്യന്‍ ബാങ്കും ഒരു ശതമാനത്തിലേറെയും ഉയര്‍ന്നു. അതേ സമയം ധനലക്ഷ്മി ബാങ്ക് ഓഹരി വില രണ്ടു ശതമാനത്തിലേറെ താഴ്ന്നു.

മറ്റ് ബിസിനസ് വാര്‍ത്തകള്‍ ചുരുക്കത്തില്‍

കേരളത്തില്‍ സ്വര്‍ണ വിലയില്‍ ഇന്ന് കനത്ത ഇടിവ്

ഒരു പവന് 400 രൂപ കുറഞ്ഞ് 37840 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ആഗസ്റ്റ് മാസത്തിലെ സ്വര്‍ണത്തിന്റെ ഏറ്റവും കുറഞ്ഞ വിലയാണ് ഇന്നത്തേത്. ഗ്രാമിന് 4730 രൂപയാണ് ഇന്നത്തെ നിരക്ക്. കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ സ്വര്‍ണ വിലയില്‍ പവന് 4000ല്‍ അധികം രൂപയുടെ കുറവ് രേഖപ്പെടുത്തി. ഓഗസ്റ്റ് 7, 8, 9 തീയതികളിലാണ് സംസ്ഥാനത്ത് സ്വര്‍ണ വില ഏറ്റവും കൂടുതല്‍ രേഖപ്പെടുത്തിയത്. ഈ ദിവസങ്ങളില്‍ പവന് വില 42,000 രൂപയെന്ന റെക്കോര്‍ഡ് വിലയില്‍ സ്വര്‍ണം എത്തിയിരുന്നു.

ഒരുമാസത്തില്‍ സ്വകാര്യ ബാങ്ക് വഴിയുള്ള 20 തിലധികം യുപിഐ ഇടപാടുകള്‍ക്ക് നിരക്ക് ഈടാക്കുമെന്നാണ് പുതിയ അറിയിപ്പ്.

കോവിഡ് കാലത്ത് ഏറ്റവുമധികം പണമിടപാടുകള്‍ നടന്നത് യുപിഐ (യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ്) മുഖേനയായിരുന്നു. ഇഫ്‌പോഴും സ്ഥിതിഗതികള്‍ മാറിയിട്ടില്ല. നോട്ടുപയോഗം പൂര്‍ണമായി ഉപേക്ഷിച്ച് എല്ലാ പണമിടപാടുകള്‍ക്കും യുപിഐ യെ ആശ്രയിക്കുന്നവരും നിരവധിയാണ്. 2019 ഏപ്രില്‍ മാസത്തെ 80 കോടിയില്‍ നിന്ന് 2020 ഓഗസ്റ്റില്‍ യുപിഐ പ്രതിമാസ വോള്യങ്ങള്‍160 കോടി രൂപയിലെത്തുമെന്നും പറയപ്പെട്ടുന്നു. പേഴ്സണ്‍-ടു-പേഴ്സണ്‍ ഇടപാടുകളുടെ എണ്ണം ഒരു മാസത്തില്‍ 20 കവിയുന്നുണ്ടെങ്കില്‍ ഇനി മുതല്‍ ഫീസ് ഈടാക്കുമെന്നാണ് രാജ്യത്തെ വന്‍കിട സ്വകാര്യ ബാങ്കുകള്‍ അറിയിച്ചിരിക്കുന്നത്. 2.5 രൂപ മുതല്‍ 5 രൂപ വരെ വ്യത്യാസപ്പെട്ടിരിക്കുന്ന ഫീസ് ആയിരിക്കും ഇതിനായി ബാങ്കുകള്‍ ചുമത്തുകയെന്നാണ് റിപ്പോര്‍ട്ട്.

ഓക്‌സ്‌ഫോര്‍ഡ് കൊവിഡ് വാക്‌സിന്‍ പരീക്ഷിച്ച രണ്ട് പേരില്‍ പാര്‍ശ്വഫലങ്ങളില്ല

കൊവിഡ് വാക്സിന്റെ വേണ്ടി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ലോകം. ഇന്ത്യ അടക്കം വിവിധ രാജ്യങ്ങള്‍ കൊവിഡ് വാക്സിന്‍ പരീക്ഷണങ്ങളിലാണ്. അതിനിടെ ഒരു നല്ല വാര്‍ത്ത കൊവിഡ് വാക്സിനുമായി ബന്ധപ്പെട്ട് എത്തിയിട്ടുണ്ട്. ഓക്സ്ഫോര്‍ഡ് കൊവിഡ് 19 വാക്സിന്‍ പരീക്ഷണം നടത്തിയ രണ്ട് വളണ്ടിയര്‍മാരില്‍ പാര്‍ശ്വഫലങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. പൂനെ ഭാരതി ആശുപത്രിയില്‍ ഉളള രണ്ട് വോളണ്ടിയര്‍മാരിലാണ് പരീക്ഷണം നടത്തിയത്.

കമ്മീഷന്‍ വെളിപ്പെടുത്തണമെന്ന് പിഎംഎസ് സേവനദാതാക്കളോട് സെബി

പോര്‍ട്ട്ഫോളിയോ മാനേജ്‌മെന്റ് സര്‍വീസില്‍ കൂടുതല്‍ സുതാര്യത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി പിഎംഎസ് സേവനം നല്‍കുന്നവര്‍ ബ്രോക്കര്‍മാര്‍ക്കും വിതരണക്കാര്‍ക്കും നല്‍കുന്ന കമ്മീഷന്‍ എത്രയെന്ന് നിക്ഷേകരെ അറിയിക്കണമെന്നാണ് നിര്‍ദേശം.
സെബിയുടെ 'ഫ്രീക്വന്റ്ലി ആസ്‌ക്ഡ് ക്വസ്റ്റ്യന്‍സ്' വിഭാഗത്തില്‍ ഇക്കാര്യം വിശദീകരിച്ചിട്ടുണ്ട്. ഈ വര്‍ഷം തുടക്കത്തില്‍തന്നെ തീരുമാനം നടപ്പാക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നെങ്കിലും ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ പുറത്തുവരുന്നത് ഇപ്പോഴാണ്.

വിമാനങ്ങളില്‍ ഭക്ഷണം നല്‍കാന്‍ അനുമതി; മാസ്‌കില്ലാത്തവര്‍ക്ക് യാത്രാ വിലക്ക്

ആഭ്യന്തര വിമാന സര്‍വീസുകളില്‍ ഭക്ഷണം വിതരണം ചെയ്യാന്‍ വ്യോമയാന മന്ത്രാലയം വിമാനക്കമ്പനികള്‍ക്ക് അനുമതി നല്‍കി. ആഭ്യന്തര വിമാനങ്ങളിലെ യാത്രികര്‍ക്ക് പായ്ക്ക് ചെയ്ത ലഘു ഭക്ഷണങ്ങളും പാനിയങ്ങളും വിതരണം ചെയ്യാം. രാജ്യാന്തര വിമാനങ്ങളില്‍ ചൂടുള്ള ഭക്ഷണവും നല്‍കാം. കോവിഡ് സാഹചര്യത്തില്‍ നിര്‍ത്തിവെച്ച ആഭ്യന്തര വിമാന സര്‍വീസ് മേയ് 25ന് പുനരാരംഭിച്ചതിന് ശേഷം വിമാനങ്ങളില്‍ ഭക്ഷണം വിതരണം ചെയ്യാന്‍ അനുവദിച്ചിരുന്നില്ല.

വാക്‌സിന്‍ നിര്‍മാണത്തിന് ഇന്ത്യയുമായി കൈകോര്‍ത്ത് യുഎസ്

കോവിഡ് വാക്സീന്‍ നിര്‍മാണത്തിന് ഇന്ത്യന്‍ കമ്പനിയുമായി കൈകോര്‍ത്തു യുഎസിലെ ബെയ്ലര്‍ കോളജ് ഓഫ് മെഡിസിന്‍ (ബിസിഎം). കൂടുതല്‍ സുരക്ഷിതവും ഫലപ്രദവും ചെലവു കുറഞ്ഞതുമായ വാക്സീന്‍ വികസിപ്പിക്കാന്‍ ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി ബയോളജിക്കല്‍ ഇ ലിമിറ്റഡുമായാണ് (ബിഇ) ബിസിഎം ലൈസന്‍സിങ് കരാറില്‍ എത്തിയിരിക്കുന്നത്.

ഫണ്ടുകളുടെ പ്രവര്‍ത്തനം നിര്‍ത്തുംമുമ്പ് ഫ്രങ്ക്ളിന്‍ സെബിയെ അറിയിച്ചില്ല

ഫ്രാങ്ക്ളിന്‍ ടെംപിള്‍ടണ്‍ ഫണ്ടുകളുടെ പ്രവര്‍ത്തനം മരവിപ്പിക്കുന്നതിനുമുമ്പ് സെബിയുടെ അനുമതി തേടിയിരുന്നില്ല. വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയ്ക്ക് നല്‍കിയ മറുപടിയിലാണ് സെക്യൂരിറ്റി എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യതന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline , Dhanam YouTube Channel – youtube.com/dhanammagazine

Similar News