ഡോ. ബിശ്വാസ് മേത്ത ചീഫ് സെക്രട്ടറിയാകും

Update: 2020-05-27 07:45 GMT

ഡോ. ബിശ്വാസ്  മേത്ത സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയാകും. നിലവിലെ ചീഫ് സെക്രട്ടറി ടോം ജോസ് ഈ മാസം 31 ന് വിരമിക്കുന്ന ഒഴിവിലാണ് നിയമനം. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

ടി.കെ.ജോസ് പുതിയ ഹോം സെക്രട്ടറി ആകും. തിരുവനന്തപുരം ജില്ല കളക്ടര്‍ കെ.ഗോപാലകൃഷ്ണനെ മലപ്പുറം ജില്ലകളക്ടറായി  മാറ്റി. നവജോത് ഖോസ ആയിരിക്കും തിരുവനന്തപുരത്തെ പുതിയ കലക്ടര്‍.

നിലവില്‍ ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് ഡോ. ബിശ്വാസ് മേത്ത. ഇപ്പോള്‍ സംസ്ഥാനത്തുള്ള മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥനാണ് രാജസ്ഥാന്‍ സ്വദേശിയായ അദ്ദേഹം. 1986 ബാച്ചുകാരനായ ബിശ്വാസ് മേത്തയ്ക്ക് അടുത്ത ഫെബ്രുവരി 19 വരെ സര്‍വീസുണ്ട്.

1984 ബാച്ചിലെ അനന്തകുമാര്‍, 1985 ബാച്ചുകാരായ ഡോ. അജയകുമാര്‍, ഡോ. ഇന്ദ്രജിത് സിങ് എന്നിവരാണ് ബിശ്വാസ് മേത്തയെക്കാള്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍.കേന്ദ്രത്തില്‍ കാബിനറ്റ് സെക്രട്ടറി പദവിയിലുള്ള ഇവര്‍ മൂന്നുപേരും കേരളത്തിലേക്ക് വരാന്‍ താല്‍പര്യം കാണിച്ചില്ല.ഇന്ദ്രജിത് സിങ്ങിനും അനന്തകുമാറിനും ഓരോ വര്‍ഷത്തെയും ഡോ. അജയകുമാറിന് രണ്ടുവര്‍ഷത്തെയും സര്‍വീസ് ശേഷിക്കുന്നുണ്ട്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News