വിവാദ വജ്രവ്യാപാരി നീരവ് മോദിയെ ലണ്ടനിൽ അറസ്റ്റ് ചെയ്തതിന് പിന്നാലെ മുംബൈ കോടതിയിൽ നിന്ന് നിർണ്ണായക അനുമതി നേടി എൻഫോഴ്‌സ്‌മെന്റ്.
മോദിയുടെ പക്കലുള്ള 11 കാറുകൾ ലേലം ചെയ്യാനും 173 പെയിന്റിംഗുകൾ വിൽക്കാനുമാണ് മുംബൈയിലെ പിഎംഎൽഎ കോടതി അനുമതി നൽകിയിരിക്കുന്നത്.
കൂടാതെ, കോടതി നീരവ് മോദിയുടെ ഭാര്യ ആമി മോദിയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം വാറന്റും പുറപ്പെടുവിച്ചു. പിഎൻബിയിൽ നിന്ന് തട്ടിച്ച പണം ഉപയോഗിച്ച് ന്യൂയോർക്കിൽ അപാർട്ട്മെന്റ് വാങ്ങി എന്നതാണ് ആമി മോദിക്കെതിരെയുള്ള കുറ്റം.
ലണ്ടനിലെ ഹോൾബോൺ മെട്രോ സ്‌റ്റേഷനിൽ നിന്നാണ് യുകെ അധികൃതർ നീരവ് മോദിയെ അറസ്റ്റ് ചെയ്തത്. യുകെ കോടതി വാറന്റ് പുറപ്പെടുവിച്ചതിനെത്തുടർന്നാണ് അറസ്റ്റ്.