ഇന്ന് നിങ്ങളറിയേണ്ട 5 പ്രധാന വാര്‍ത്തകള്‍; ഓഗസ്റ്റ് 23

Update: 2019-08-23 04:55 GMT

1. ഇപിഎഫ്; കമ്യൂട്ട് ചെയ്തവര്‍ക്ക് 15 വര്‍ഷം പൂര്‍ത്തിയായാല്‍ മൊത്തം പെന്‍ഷന്‍

1995 ലെ നിയമം ഭേദഗതി ചെയ്യുന്നു. ഇനി എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് പദ്ധതിയില്‍ തുക കമ്യൂട്ട് ചെയ്തവര്‍ക്ക് 15 വര്‍ഷത്തിന് ശേഷം പൂര്‍ണ പെന്‍ഷന്‍ ലഭിക്കും.

2. കറന്‍സി നോട്ടുകളുടെയും നാണയങ്ങളുടെയും രൂപമാറ്റം അനാവശ്യം; ബോംബെ കോടതി

കറന്‍സി നോട്ടുകളുടെയും നാണയങ്ങളുടെയും ആകൃതിയും നിറവും വലുപ്പവും മാറ്റുന്നത് വ്യാജ കറന്‍സി ഒഴിവാക്കാനെന്നുള്ള ആര്‍ ബി ഐ വാദം എതിര്‍ത്ത് ബോംബെ കോടതി. നാഷണല്‍ അസോസിയേഷന്‍ ഓഫ് ബ്ലൈന്‍ഡ് സമര്‍പ്പിച്ച ഹര്‍ജിയില്‍ പരിശോധന നടത്തുകയായിരുന്നു കോടതി.

3. അഞ്ച് വര്‍ഷത്തെ പ്രകൃതിവാതക വിതരണത്തിന് 45,000 കോടി

അഞ്ച് വര്‍ഷത്തിനിടെ ദേശീയ ഗ്യാസ് ഗ്രിഡ്, സിറ്റിഗ്യാസ് പ്രകൃതി വാതക വിതരണത്തിന് 45000 കോടി ചെലവിടുമെന്നു ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ. 400 സിഎന്‍ജി സ്റ്റേഷനുകള്‍ സ്ഥാപിക്കാനും പദ്ധതി.

4. കഴിഞ്ഞ വര്‍ഷം മാത്രം ആര്‍ബിഐ റദ്ദാക്കിയത് 1851 ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ രജിസ്‌ട്രേഷന്‍

കഴിഞ്ഞ വര്‍ഷം മാത്രം 1851 ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ രജിസ്ട്രേഷനാണ് റിസര്‍വ് ബാങ്ക് റദ്ദാക്കിയത്. 9700 ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ മാത്രമാണ് ഇപ്പോള്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നത്. മുന്‍ വര്‍ഷത്തേക്കാള്‍ എട്ട് മടങ്ങ് അധികം സ്ഥാപനങ്ങളെയാണ് ആര്‍ബിഐ വിലക്കിയത്.

5. കഴിഞ്ഞ ആറുമാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍ ഓഹരി വിപണി

ബാങ്കിങ്, വാഹന, ലോഹ വ്യവസായ മേഖലകളിലെ ഓഹരികള്‍ കഴിഞ്ഞ ആറ് മാസത്തെ ഏറ്റവും വലിയ താഴ്ചയില്‍. ബിഎസ്ഇ സെന്‍സെക്‌സ് 587.44 പോയിന്റും 177.35 പോയിന്റും താഴ്ന്നു.

Similar News