ക്യാന്‍സര്‍, പ്രമേഹ മരുന്നുകള്‍ക്ക് വില കുറയും; അവശ്യമരുന്നുകളുടെ പട്ടിക പ്രസിദ്ധീകരിച്ച് കേന്ദ്രം

26 മരുന്നുകളെ പട്ടികയില്‍ നിന്ന് ഒഴിവാക്കി. പട്ടികയില്‍ ഇടംനേടിയ മരുന്നുകള്‍ ഇവയാണ്

Update:2022-09-13 18:00 IST

അവശ്യമരുന്നുകളുടെ പട്ടിക (National List of Essential Medicines) പുതുക്കി കേന്ദ്ര സര്‍ക്കാര്‍. 27 വിഭാഗങ്ങളിലായി 384 മരുന്നുകളാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നാല് കാന്‍സര്‍ മരുന്നുകള്‍, പ്രമേഹത്തിനുള്ള ഇന്‍സുലിന്‍ ഗ്ലാര്‍ഗിന്‍, ടെനിഗ്ലിറ്റിന്‍ എന്നിവയും ക്ഷയരോഗത്തിനുള്ള ഡിലാമാനിഡ് തുടങ്ങി 34 പുതിയ മരുന്നുകള്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അതേ സമയം 26 മരുന്നുകളെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ക്യാന്‍സറിന് കാരണമായേക്കാം എന്ന ആശങ്കയെ തുടര്‍ന്ന് Ranitidine പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. അസിഡിറ്റി, വയറുവേദന തുടങ്ങിയവയ്ക്ക് കഴിക്കുന്ന മരുന്നാണിത്. കേന്ദ്രം പ്രസിദ്ധീകരിച്ച പട്ടികയില്‍ ഉള്‍പ്പെട്ട മരുന്നുകളുടെ പൂര്‍ണ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.

പട്ടികയില്‍ നിന്ന് ഒഴിവാക്കിയ 26 മരുന്നുകള്‍

1. Alteplase

2. Atenolol

3. Bleaching Powder

4. Capreomycin

5. Cetrimide

6. Chlorpheniramine

7. Diloxanide furoate

8. Dimercaprol

9. Erythromycin

10. Ethinylestradiol

11. Ethinylestradiol(A) Norethisterone (B)

12. Ganciclovir

13. Kanamycin

14. Lamivudine (A) + Nevirapine (B) + Stavudine (C)

15. Leflunomide

16. Methyldopa

17. Nicotinamide

18. Pegylated interferon alfa 2a, Pegylated interferon alfa 2b

19. Pentamidine

20. Prilocaine (A) + Lignocaine (B)

21. Procarbazine

22. Ranitidine

23. Rifabutin

24. Stavudine (A) + Lamivudine (B) 25. Sucralfate

26. White Petrolatum

Tags:    

Similar News