എക്‌സൈസ് തീരുവ കൂട്ടി; പെട്രോള്‍, ഡീസല്‍ വില കൂടില്ല, കാരണമിതാണ്

Update: 2020-05-06 04:15 GMT

കോവിഡ് 19 ന്റെ സാമ്പത്തിക സാഹചര്യത്തില്‍ പുതിയ നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍. പെട്രോളിനും ഡീസലിനും മേലുള്ള അധിക എക്‌സൈസ് നികുതി കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. റോഡ് സെസിന്റെ രൂപത്തില്‍ ലിറ്ററിന് എട്ടുരൂപയാണ് വര്‍ധിപ്പിച്ചത്.

എന്നാല്‍ വില വര്‍ധനവ് ഉപഭോക്താക്കളെ ബാധിക്കില്ലെന്ന് സര്‍ക്കാര്‍ വിശദമാക്കിയിട്ടുണ്ട്. മെയ് ആറ് മുതല്‍ ഇത് ഫലത്തിലായി. ഈ ഡ്യൂട്ടിയില്‍ നിന്നുള്ള വരുമാനം വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

ഇതിനു പുറമെ പ്രത്യേക അധിക തീരുവയും വര്‍ധിപ്പിച്ചിട്ടുണ്ട്. ഫലത്തില്‍ പെട്രോളിന് 10 രൂപയും ഡീസലിന് ലിറ്ററിന് 13 രൂപയുമാണ് വര്‍ധിച്ചത്. എന്നാല്‍ വിലവര്‍ധന എണ്ണ കമ്പനികളില്‍ നിന്നാണ് ഈടാക്കുകയെന്നും പമ്പുകളിലെ എണ്ണവിലയില്‍ മാറ്റമുണ്ടാകില്ലെന്നുമാണ് റിപ്പോര്‍ട്ട്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline 

Similar News