അത്ര സന്തോഷത്തിലല്ല, ലോക സന്തോഷ സൂചികയില്‍ പാക്കിസ്ഥാനും താഴെ ഇന്ത്യ
146 രാജ്യങ്ങളുടെ പട്ടികയില്‍ അഫ്ഗാനിസ്ഥാന്‍ ആണ് ഏറ്റവും അവസാനം
ഐക്യരാഷ്ട്ര സഭ തയ്യാറാക്കുന്ന ലോക സന്തോഷ സൂചികയില്‍ (worls happiness report) തുടര്‍ച്ചയായ അഞ്ചാം തവണയും ഒന്നാം സ്ഥാനം സ്വന്തമാക്കി ഫിന്‍ലാന്‍ഡ്. 146 രാജ്യങ്ങളുടെ പട്ടികയില്‍ അഫ്ഗാനിസ്ഥാന്‍ ആണ് ഏറ്റവും അവസാനം. സാമ്പത്തിക പ്രതിസന്ധകള്‍ നേരിടുന്ന ലെബനോണ്‍ ആണ് അഫ്ഗാന് തൊട്ട് മുന്നില്‍.
മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ഇന്ത്യ പട്ടികയില്‍ 136 ആണ്. ഇന്ത്യയെക്കാള്‍ 15 സ്ഥാനം ഉയര്‍ന്ന് 121 ആണ് പാക്കിസ്ഥാന്റെ റാങ്ക്. സൂചികയില്‍ റഷ്യ എണ്‍പതാമതും യുക്രെയ്ന്‍ തൊണ്ണൂറ്റിയെട്ടാമതും ആണ്. റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശത്തിന് മുമ്പ് തയ്യാറാക്കിയ പട്ടികയാണ് ഇപ്പോള്‍ പ്രസിദ്ധീകരിച്ചത്.
2012 മുതലാണ് ലോക സന്തോഷ സൂചിക പ്രസിദ്ധീകരിച്ച് തുടങ്ങിയത്. ആയുര്‍ദൈര്‍ഘ്യം, പ്രതിശീര്‍ഷ വരുമാനം, തൊഴില്‍ സുരക്ഷ, പൗരസ്വാതന്ത്രം, അഴിമതി, സാമൂഹിക പിന്തുണ തുടങ്ങിയ നിരവധി കാര്യങ്ങള്‍ പരിഗണിച്ചാണ് പട്ടിക തയ്യാറാക്കുന്നത്.
World Happiness Report ആദ്യ 10 രാജ്യങ്ങള്‍
1.ഫിന്‍ലാന്‍ഡ് ( =)
2.ഡെന്‍മാര്‍ക്ക് (=)
3.ഐസ്‌ലാന്‍ഡ് (+1)
4.സ്വിറ്റ്‌സര്‍ലാന്‍ഡ് (-1)
5.നെതര്‍ലാന്‍ഡ്‌സ്(=)
6.ലക്‌സംബര്‍ഗ് (2)
7.സ്വീഡന്‍ (=)
8.നോര്‍വെ (-2)
9.ഇസ്രായേല്‍ (3)
10.ന്യൂസിലാന്‍ഡ് (-1)