കുറഞ്ഞ നിരക്കില്‍ പെട്രോള്‍, ഐ.ഒ.സി പമ്പുകളില്‍ ക്യാഷ് ബാക്ക് ഓഫറുമായി പാര്‍ക്ക് പ്ലസ്

കാര്‍ ഉടമകള്‍ അഭിമുഖീകരിക്കുന്ന പ്രധാന പ്രതിസന്ധിയാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്ന ഇന്ധന വില

Update:2024-10-21 16:58 IST
വാഹന ഉപയോക്താക്കള്‍ക്ക് ഏറ്റവും കുറഞ്ഞ നിരക്കില്‍ ഇന്ധനം ലഭ്യമാക്കുന്നതിനായി സബ്സെ സസ്ത പെട്രോള്‍ ക്യാംപയിനുമായി പാര്‍ക്ക് പ്ലസ് ആപ്പ്. കൊച്ചിയിലെ 10 ലക്ഷത്തിന് മുകളില്‍ വരുന്ന കാര്‍ ഉടമകള്‍ അഭിമുഖീകരിക്കുന്ന പ്രധാന പ്രതിസന്ധിയാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്ന ഇന്ധന വില. ഈ സാഹചര്യത്തില്‍ പാര്‍ക്ക് പ്ലസ് ആപ്പ് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനുമായി ചേര്‍ന്ന് കുറഞ്ഞ നിരക്കില്‍ ഇന്ധനം വാങ്ങാന്‍ സാധിക്കുന്ന വൗച്ചറുകളാണ് നല്‍കുന്നത്.
പാര്‍ക്ക് പ്ലസ് ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഹോം പേജിലെ ബൈ പെട്രോള്‍ ഐക്കണ്‍ ക്ലിക്ക് ചെയ്ത് വൗച്ചര്‍ തുക തിരഞ്ഞെടുക്കാം. 2 ശതമാനം ക്യാഷ് ബാക്ക്, 2 ശതമാനം പാര്‍ക്ക് പ്ലസ് പെട്രോള്‍, സര്‍ച്ചാര്‍ജ് കിഴിവ്, വെള്ളിയാഴ്ചകളില്‍ 4 ശതമാനത്തിന്റെ പ്രത്യേക ക്യാഷ് ബാക്ക് തുടങ്ങിയവാണ് കൊച്ചിയിലെ കാര്‍ ഉപയോക്താക്കള്‍ക്ക് നല്‍കുന്നത്. കേരളത്തിലെ കാര്‍ ഉപയോക്താക്കള്‍ക്ക് എക്‌സ്പി ഫ്യുവലിന് 4 ശതമാനം ക്യാഷ് ബാക്ക്, എക്‌സ്ട്രാ ഗ്രീനിന് 3 ശതമാനം ക്യാഷ് ബാക്ക് ഓഫറുകളും നല്‍കുന്നുണ്ടെന്ന് പാര്‍ക്ക് പ്ലസിന്റെ സ്ഥാപകനും സി.ഇ.ഒയുമായ അമിത് ലഖോഡിയ പറഞ്ഞു.
പാര്‍ക്കിംഗ് സ്പോട്ട് കണ്ടെത്തല്‍, ചലാനുകള്‍ ട്രാക്ക് ചെയ്യല്‍, കാര്‍ ലോണുകള്‍, കാര്‍ സര്‍വീസുകള്‍ തുടങ്ങിയ സേവനങ്ങളും പാര്‍ക്ക് പ്ലസ് ആപ്പ് നല്‍കുന്നു. 2 കോടിയിലധികം കാര്‍ ഉപയോക്താക്കളാണ് പാര്‍ക്ക് പ്ലസ് ആപ്പിനുളളത്.
Tags:    

Similar News