ഇന്ധനവില വീണ്ടും ഉയര്‍ന്നു
ഒമ്പത് മാസത്തില്‍ വര്‍ധിച്ചത് 21 രൂപ. ഇന്നത്തെ വിലയറിയാം. മാര്‍ച്ച് രണ്ടിന് പണിമുടക്ക് നടത്താനൊരുങ്ങി മോട്ടോര്‍ വ്യവസായ മേഖലയിലെ ട്രേഡ് യൂണിയനുകള്‍.
ഇന്ധനവില വീണ്ടും വര്‍ധിച്ചു. പെട്രോളിന് 28 പൈസയും ഡീസലിന് 25 പൈസയുമാണ് വര്‍ധിച്ചത്. ഇന്ന് കൊച്ചിയില്‍ പെട്രോള്‍ വില ലിറ്ററിന് 91 രൂപ 48 പൈസയും ഡീസലിന് ലിറ്ററിന് 86 രൂപ 11 പൈസയുമായി. തിരുവനന്തപുരത്ത് പെട്രോളിന് ലിറ്ററിന് 93 രൂപ 7 പൈസയും ഡീസല്‍ വില 87 രൂപ 67 പൈസയുമായി. ഒന്‍പത് മാസത്തിനിടെ ഇന്ധനവില 21 രൂപയാണ് വര്‍ധിച്ചത്.
രാജ്യത്ത് നാല് സംസ്ഥാനങ്ങളാണ് ഇന്ധന നികുതി ഇതേ സമയം വെട്ടിക്കുറച്ചത്. ദേശീയ തലത്തില്‍ കുറവുകൊണ്ടുവരാന്‍ കഴിയുന്നില്ല എന്നതാണ് ഉയരുന്നവാദം. അതേ സമയം ഇന്ധനവില വര്‍ധനവിനെ പിടിച്ചു നിര്‍ത്താന്‍ കേന്ദ്ര നികുതിയുടെ ഭാഗം കുറക്കാനാകുന്നില്ലെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ പക്ഷം. ക്രൂഡ് ഓയിലിന്റെ വില വര്‍ധിക്കുന്നതാണ് ഇന്ധനവില വര്‍ധനവിന് പ്രധാന കാരണം.
ഇന്ധനവിലയോടൊപ്പം നിത്യോപയോഗ സാധനങ്ങളുടെ വിലയും കുതിച്ചുയരുകയാണ്. ഈ സാഹചര്യത്തില്‍ ഇന്ധ വില വര്‍ധനവില്‍ പ്രതിഷേധിച്ച് മാര്‍ച്ച് രണ്ടിന് സംയുക്ത വാഹന പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്. മോട്ടോര്‍ വ്യവസായ മേഖലയിലെ ട്രേഡ് യൂണിയനുകളും തൊഴിലുടമകളുമാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്.