പെട്രോളിന് ഇന്നത്തെ വിലവര്‍ദ്ധന 53 പൈസ; ഡീസലിന് 60 ഉം

Update: 2020-06-18 05:29 GMT

രാജ്യത്തെ ഇന്ധനവില തുടര്‍ച്ചയായി പന്ത്രണ്ടാം ദിവസവും ഉയര്‍ത്തി. ഒരു ലിറ്റര്‍ പെട്രോളിന് 53 പൈസയും ഒരു ലിറ്റര്‍ ഡീസലിന് 60 പൈസയും ആണ് ഇന്നു വര്‍ധിപ്പിച്ചത്. 12 ദിവസം കൊണ്ട് ഡീസലിന് 6 രൂപ 68 പൈസയും പെട്രോളിന് 6 രൂപ 53 പൈസയും വില കൂട്ടി.

രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില വര്‍ധിച്ചെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഈ മാസം ഏഴ് മുതല്‍ വിലകൂട്ടിത്തുടങ്ങിയത്.അതേസമയം, ജൂണ്‍ 6 ന് അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില ബാരലിന് 42 ഡോളറായിരുന്നെങ്കില്‍ ജൂണ്‍ 12 ന് 38 ഡോളറായി കുറഞ്ഞു. എന്നിട്ടും ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ വില ഉയര്‍ന്നതേയുള്ളൂ. മെയ് മാസത്തില്‍ എണ്ണ വില ഇരുപതു ഡോളറിലേക്ക് കൂപ്പുകുത്തിയപ്പോഴും രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില കുറച്ചില്ല.

ഈ രീതിയില്‍ മുന്നോട്ട് പോയാല്‍ വരുന്ന മൂന്ന് മാസത്തിനുള്ളില്‍ 80 മുതല്‍ 85 രൂപ വരെ പെട്രോള്‍, ഡീസല്‍ നിരക്ക് എത്തുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇന്ധന വില തുടര്‍ച്ചയായി വര്‍ധിക്കുന്നതിനാല്‍ അവശ്യ സാധനങ്ങളുടെ ഉള്‍പ്പെടെ വില വര്‍ധിക്കുമെന്ന ആശങ്കയും അവര്‍ പങ്കു വയ്ക്കുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News