ജിയോജിത്തിന്റെ പുതിയ സ്വതന്ത്ര ഡയറക്ടര്‍മാരായി എം പി വിജയ്കുമാറും പ്രൊഫ.സെബാസ്റ്റ്യന്‍ മോറിസും
പ്രവര്‍ത്തന പാരമ്പര്യം കൊണ്ട് പ്രഗത്ഭരായ നേതൃത്വം.
എം പി വിജയ്കുമാറിനേയും പ്രൊഫസര്‍ സെബാസ്റ്റ്യന്‍ മോറിസിനേയും ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ സ്വതന്ത്ര ഡയറക്ടര്‍മാരായി നിയമിതരായി. ചാര്‍ട്ടേഡ് അക്കൗണ്ടന്റ്, കമ്പനി സെക്രട്ടറി, കോസ്റ്റ് അക്കൗണ്ടന്റ് എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള വിജയ്കുമാര്‍ ഇപ്പോള്‍ നാസ്ഡാക്കില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള സിഫി ടെക്നോളജീസ് ലിമിറ്റഡിന്റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറാണ്.
ലണ്ടന്‍ കേന്ദ്രമായ ഇന്റര്‍നാഷണല്‍ അക്കൗണ്ടിംഗ് സ്റ്റാന്റേര്‍ഡ്്സ് ബോഡിന്റെ ഐഫ്ആര്‍എസ് കമ്മിറ്റി അംഗം, ഐഫ്ആര്‍എസ്് ഉപദേശക സമിതി അംഗം, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ കൗണ്‍സില്‍ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്ന അദ്ദേഹം ഇന്‍സ്റ്റിട്യൂട്ടിന്റെ അക്കൗണ്ടിംഗ് സ്റ്റാന്‍ഡേര്‍ഡ് കമ്മിറ്റി ചെയര്‍മാന്‍, ദേശീയ ഫിനാന്‍ഷ്യല്‍ റിപ്പോര്‍ട്ടിംഗ് അതോറിറ്റി (എന്‍എഫ്ആര്‍എ) അംഗം എന്നീ പദവികളും വഹിക്കുന്നു.
അക്കാദമിക് ഗവേഷണ രംഗങ്ങളില്‍ പ്രാഗല്‍ഭ്യം തെളിയിച്ചിട്ടുള്ള പ്രമുഖ ധന തത്വ ശാസ്ത്ര പ്രൊഫസര്‍ സെബാസ്റ്റ്യന്‍ മോറിസ് വിപുലമായ പരിചയ സമ്പത്തുമായാണ് ജിയോജിത് ഡയറക്ടര്‍ പദവിയിലെത്തുന്നത്.
ഗോവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റില്‍ സീനിയര്‍ പ്രൊഫസറായ അദ്ദേഹം അഹമ്മദാബാദ്് ഐഐഎമ്മില്‍ 20 വര്‍ഷം സാമ്പത്തികശാസ്ത്ര പ്രൊഫസറായിരുന്നു. കല്‍ക്കത്ത ഐഐഎം ഫെലോ കൂടി ആണ് പ്രൊഫസര്‍ മോറിസ്.
സ്റ്റേക് ഹോള്‍ഡര്‍ മാനേജ്മെന്റ്, അക്കൗണ്ടിംഗ് സ്റ്റാന്‍ഡേര്‍ഡ്‌സ്, റെഗുലേറ്ററി വിഷയങ്ങള്‍ എന്നിവയില്‍ വിപുലമായ പരിചയസമ്പത്തുള്ള വിജയകുമാറും ഗവേഷണ, കണ്‍സല്‍ട്ടന്‍സി, സാമ്പത്തികശാസ്ത്ര മേഖലകളില്‍ മാറ്റു തെളിയിച്ച പ്രൊഫസര്‍ മോറിസും ഡയറക്ടര്‍ ബോര്‍ഡില്‍ എത്തുന്നതോടെ ഇവരുടെ അറിവും തന്ത്രപരമായ ഉള്‍ക്കാഴ്ചകളും കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മൂല്യവത്താക്കിത്തീര്‍ക്കുമെന്ന് ഇരുവരേയും സ്വാഗതം ചെയ്തുകൊണ്ട് ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് മാനേജിംഗ് ഡയറക്ടര്‍ സി.ജെ ജോര്‍ജ്ജ് അഭിപ്രായപ്പെട്ടു.