ഗെറ്റ്‌ലീഡ് സി.ആര്‍.എം: കസ്റ്റമര്‍ മാനേജ്‌മെന്റ് ഇനി എളുപ്പം!

സംരംഭകര്‍ക്ക് എളുപ്പത്തില്‍ കൈകാര്യം ചെയ്യാവുന്ന പുതുമയേറിയ സി.ആര്‍.എം സോഫ്റ്റ് വെയറാണ് ഗെറ്റ്‌ലീഡിന്റേത്

Update:2024-07-18 17:23 IST
സോഷ്യല്‍ മീഡിയയുടെ വരവോടെ ബിസിനസില്‍ ഉപഭോക്താക്കളിലേക്കുള്ള ലീഡ് ലഭിക്കാന്‍ ഇപ്പോള്‍ ഒരു പ്രയാസവുമില്ല. എന്നാല്‍ സംരംഭകന്‍ തന്നെ എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്ന ചെറുകിട, ഇടത്തരം സംരംഭങ്ങളെ സംബന്ധിച്ചിടത്തോളം ഈ ലീഡുകളെല്ലാം ബിസിനസാക്കി മാറ്റാന്‍ കഴിയണമെന്നില്ല. വന്‍തുക മുടക്കി അനവധി ജീവനക്കാരെ വെച്ചാല്‍ മുതലാവുകയുമില്ല. അപ്പോള്‍ എന്തുചെയ്യും എന്ന ചോദ്യത്തിനുള്ള മറുപടിയാണ് കോഴിക്കോട്ട് നിന്ന് ഗെറ്റ്ലീഡ് സി.ആര്‍.എം പ്രൈവറ്റ് ലിമിറ്റഡ് നല്‍കുന്നത്. നിങ്ങള്‍ക്ക് ലഭിക്കുന്ന ലീഡ്സ് കൃത്യമായി മാനേജ് ചെയ്യാനും ഉപഭോക്താക്കളുമായുള്ള ആശയവിനിമയം കൃത്യമായി ട്രാക്ക് ചെയ്ത് വിശകലനം ചെയ്യാനും സഹായിക്കുന്ന കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് മാനേജ്മെന്റിനുള്ള സോഫ്റ്റ് വെയറാണ് ഗെറ്റ്‌ലീഡ് സി.ആര്‍.എം നല്‍കുന്നത്.
1500ലേറെ കമ്പനികള്‍ സോഫ്റ്റ്‌ വെയര്‍ ഫലപ്രദമായി ഉപയോഗിച്ചുവരുന്നു
കോഴിക്കോട്ടെ സൈബര്‍ പാര്‍ക്ക് ആസ്ഥാനമായാണ് ഗെറ്റ്‌ലീഡ് സി.ആര്‍.എമ്മിന്റെ പ്രവര്‍ത്തനം. സമാനമായ മറ്റു സോഫ്റ്റ്‌ വെയറുകളില്‍ നിന്ന് വ്യത്യസ്തമായി വലിയ സാങ്കേതിക ജ്ഞാനം ഇല്ലാത്തവര്‍ക്കും എളുപ്പത്തില്‍ ഉപയോഗിക്കാവുന്നതാണ് ഈ സോഫ്റ്റ്‌ വെയര്‍. നിലവില്‍ 1500ലേറെ കമ്പനികള്‍ ഈ സോഫ്റ്റ്‌ വെയര്‍ ഫലപ്രദമായി ഉപയോഗിച്ചുവരുന്നുണ്ടെന്ന് ഗെറ്റ്‌ലീഡ് സി.ആര്‍.എം സ്ഥാപകന്‍ അഖില്‍ കൃഷ്ണ പറയുന്നു. അദ്ദേഹവും അച്ഛന്‍ കൃഷ്ണ കുമാറും ചേര്‍ന്ന് ആറ് വര്‍ഷം മുമ്പാണ് കമ്പനി സ്ഥാപിക്കുന്നത്. മികച്ച ഡിസൈനര്‍മാര്‍, ഡെവലപ്പര്‍മാര്‍, ബിസിനസ് തന്ത്രജ്ഞര്‍, സെയ്ല്‍സ് കണ്‍സള്‍ട്ടന്റ്സ്, ഇംപ്ലിമെന്റേഷന്‍ എന്‍ജിനീയേഴ്‌സ് തുടങ്ങിയവരുടെ കൂട്ടായ്മയാണിപ്പോള്‍ ഈ സ്ഥാപനം. കേരളത്തിന് പുറമെ വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍, മിഡില്‍ ഈസ്റ്റ് രാജ്യങ്ങള്‍ എന്നിവിടങ്ങളിലും കമ്പനിക്ക് ഉപയോക്താക്കളുണ്ട്.
മത്സരാധിഷ്ഠിതമായ ഇന്നത്തെ കാലത്ത് ഏതൊരു സംരംഭകനും തന്റെ സ്ഥാപനത്തെ ഘടനാപരമായി മികച്ചതാക്കാനുള്ള സഹായം ഈ സോഫ്റ്റ് വെയര്‍ നല്‍കുന്നു. ഉപഭോക്താവിനെ നിലനിര്‍ത്തുന്നതിനും സോഷ്യല്‍ മീഡിയകളിലൂടെ ലഭിക്കുന്ന ലീഡുകളെ അപ്പപ്പോള്‍ ബിസിനസാക്കി മാറ്റുന്നതിനും വാട്ട്സ്ആപ്പും ഫേസ്ബുക്കും എല്ലാം സി.ആര്‍.എമ്മുമായി സംയോജിപ്പിച്ച് ഉപയോഗിക്കാന്‍ കഴിയുമെന്ന് അഖില്‍ പറയുന്നു. ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ കാര്യക്ഷമത 25 മുതല്‍ 40 ശതമാനം വരെ ഇതിലൂടെ വര്‍ധിച്ചിട്ടുണ്ടെന്നാണ് ഇതുവരെയുള്ള അനുഭവമെന്നും അഖില്‍ കൃഷ്ണ പറയുന്നു.
ബിസിനസ് എക്‌സ്‌പോ മാനേജ് ചെയ്യുന്ന ഇവന്റ് മാനേജ്‌മെന്റ് സി.ആര്‍.എം, കൂടാതെ ഉപഭോക്തൃ പരാതികള്‍ കൈകാര്യം ചെയ്യുന്ന കസ്റ്റമര്‍ സപ്പോര്‍ട്ട് സി.ആര്‍.എം എന്നീ വിഭാഗങ്ങള്‍ കൂടി ഗെറ്റ്‌ലീഡ് നല്‍കിവരുന്നു. വിവരങ്ങള്‍ക്ക്: 84535 55000. വെബ്‌സൈറ്റ്: www.getleadcrm.com
Tags:    

Similar News