സ്വര്‍ണത്തില്‍ വന്‍ തിരിച്ചിറക്കം, പുതുവര്‍ഷത്തില്‍ ആശ്വാസമാകുമോ? അറിയാം ഇന്നത്തെ ട്രെന്റ്

അന്താരാഷ്ട്ര വിലയുടെ ചുവടുപിടിച്ചാണ് സംസ്ഥാനത്തും സ്വര്‍ണം താഴേക്ക് ഇറങ്ങിയത്

Update:2024-12-31 10:18 IST
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് വന്‍ തിരിച്ചിറക്കം. ഗ്രാമിന് 40 രൂപ കുറഞ്ഞ് 7,110 രൂപയിലായി. പവന്‍ നിരക്ക് 56,880 രൂപയാണ്. ഇന്നലത്തേക്കാള്‍ വിലയില്‍ കുറവുണ്ടായത് 320 രൂപയാണ്. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തില്‍ 30 രൂപയുടെ കുറവുണ്ടായി. നിലവിലെ നിരക്ക് 5,875 രൂപയാണ്. വെള്ളിവില രണ്ടുരൂപ കുറഞ്ഞ് 93 രൂപയിലെത്തി.
അന്താരാഷ്ട്ര വിലയുടെ ചുവടുപിടിച്ചാണ് സംസ്ഥാനത്തും സ്വര്‍ണം താഴേക്ക് ഇറങ്ങിയത്. 2,605 ഡോളറാണ് നിലവില്‍ ഒരു ഔണ്‍സ് സ്വര്‍ണത്തിന്റെ വില. നിലവിലെ സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ വലിയ കുതിപ്പിന് സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍. എന്നാല്‍ പശ്ചിമേഷ്യന്‍, റഷ്യ-ഉക്രെയ്ന്‍ സംഘര്‍ഷം പുതിയ തലത്തിലേക്ക് നീങ്ങിയാല്‍ കാര്യങ്ങള്‍ മാറിയേക്കും.
ഡിസംബര്‍ ഒന്നിന് സ്വര്‍ണവില 57,200 രൂപയിലായിരുന്നു. ഡിസംബര്‍ പതിനൊന്നിനാണ് പവന്‍വില ഈ മാസത്തെ ഉയര്‍ന്ന നിലയിലെത്തിയത്, 58,280 രൂപ. അതിനുശേഷം ചാഞ്ചാട്ടത്തിലായിരുന്നു സ്വര്‍ണവിപണി. അമേരിക്കന്‍ ഫെഡ് പലിശനിരക്കില്‍ എടുത്ത തീരുമാനങ്ങളും വില താഴാന്‍ ഇടയാക്കി.

ഇന്ന് സ്വര്‍ണം വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്

ഇന്ന് ഒരു പവന്‍ സ്വര്‍ണാഭരണത്തിന് വില 56,880 രൂപയാണ്. എന്നാല്‍ നിങ്ങള്‍ക്കിഷ്ടപ്പെട്ട ഒരു പവന്‍ ആഭരണം കടയില്‍ നിന്ന് വാങ്ങാന്‍ കൂടുതല്‍ തുക മുടക്കണം. ഇന്നത്തെ പവന്‍ വിലയ്ക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് കൃത്യമായി പറഞ്ഞാല്‍ 61,569 രൂപയ്ക്ക് മുകളില്‍ നല്‍കേണ്ടി വരും. തിരഞ്ഞെടുക്കുന്ന ആഭരണങ്ങളുടെ ഡിസൈനുകള്‍ക്കനുസരിച്ച് പണിക്കൂലിയില്‍ വ്യത്യാസം വരും. ബ്രാന്‍ഡഡ് ജുവലറികള്‍ക്ക് 20 ശതമാനം വരെയൊക്കെ പണിക്കൂലി ഈടാക്കാറുണ്ട്.

ഡിസംബറിലെ സ്വര്‍ണവില

ഡിസംബര്‍ 01: 57,200
ഡിസംബര്‍ 02: 56,720
ഡിസംബര്‍ 03: 57,040
ഡിസംബര്‍ 04: 57,040
ഡിസംബര്‍ 05: 57,120
ഡിസംബര്‍ 06: 56,920
ഡിസംബര്‍ 07: 56,920
ഡിസംബര്‍ 08: 56,920
ഡിസംബര്‍ 09: 57,040
ഡിസംബര്‍ 10: 57,640
ഡിസംബര്‍ 11: 58,280
ഡിസംബര്‍ 12: 58,280
ഡിസംബര്‍ 13: 57,840
ഡിസംബര്‍ 14: 57,120
ഡിസംബര്‍ 15: 57,120
ഡിസംബര്‍ 16: 57,120
ഡിസംബര്‍ 17: 57,200
ഡിസംബര്‍ 18: 57,080
ഡിസംബര്‍ 19: 56,560
ഡിസംബര്‍ 20: 56,360
ഡിസംബര്‍ 21 : 56,800
ഡിസംബര്‍ 22 : 56,800
ഡിസംബര്‍ 23 : 56,800
ഡിസംബര്‍ 24 : 56,720
ഡിസംബര്‍ 25 : 56,800
ഡിസംബര്‍ 26 : 57,000
ഡിസംബര്‍ 27 : 57,200
ഡിസംബര്‍ 27 : 57,200
ഡിസംബര്‍ 28 : 57,080
ഡിസംബര്‍ 29 : 57,080
ഡിസംബര്‍ 30 : 57,200
ഡിസംബര്‍ 31 : 56,880
Tags:    

Similar News