ആധാറും വോട്ടര്‍ ഐഡിയും: സമയപരിധി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി

കള്ളവോട്ട് തടയുന്നതിനാണ് ആധാര്‍ കാര്‍ഡും വോട്ടര്‍ ഐഡിയും ബന്ധിപ്പിക്കുന്നതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ മുമ്പ് വ്യക്തമാക്കിയിരുന്നു

Update:2023-03-22 17:45 IST

ആധാര്‍ കാര്‍ഡും വോട്ടര്‍ ഐഡിയും ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി കേന്ദ്ര സര്‍ക്കാര്‍ ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി. 2024 മാര്‍ച്ച് 31 ആണ് ആധാറും വോട്ടര്‍ ഐഡിയും ബന്ധിപ്പിക്കുന്നതിനുള്ള പുതുക്കിയ സമയപരിധി. വോട്ടര്‍ ഐഡി ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയം ഈ വരുന്ന ഏപ്രില്‍ ഒന്നിന് അവസാനിക്കാനിരിക്കെയാണ് പുതിയ വിജ്ഞാപനം.

കള്ളവോട്ട് തടയുക 

ഒരേ വ്യക്തി ഒന്നിലധികം മണ്ഡലങ്ങളിലോ ഒരേ മണ്ഡലത്തിലോ വോട്ടര്‍ പട്ടികയില്‍ വരുന്നത് തടയുന്നതിനാണ് പ്രധാനമായും ആധാറും വോട്ടര്‍ഐഡിയും ബന്ധിപ്പിക്കുന്നത്. കള്ളവോട്ട് തടയുന്നതിനാണ് ആധാര്‍ കാര്‍ഡും വോട്ടര്‍ ഐഡിയും ബന്ധിപ്പിക്കുന്നതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ മുമ്പ് വ്യക്തമാക്കിയിരുന്നു.

ഈ വെബ്‌സൈറ്റ് സന്ദർശിക്കാം

നിങ്ങളുടെ ആധാര്‍ വോട്ടര്‍ ഐഡിയുമായി ബന്ധിപ്പിക്കുന്നതിന് വോട്ടര്‍ ഐഡി നമ്പര്‍, ആധാര്‍ നമ്പര്‍ എന്നിവ ആവശ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) https://uidai.gov.in/en/ എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കാം.

Tags:    

Similar News