റെക്കോര്‍ഡ് സമയത്തില്‍ കന്യാകുമാരി മുതല്‍ ലഡാക്ക് വരെ ഇലക്ട്രിക് ബൈക്കില്‍

ആദ്യ ഇന്ത്യന്‍ നിര്‍മിത ഇലക്ട്രിക് ബെക്ക് ഗ്രാവ്ടണ്‍ ക്വാണ്ട ഏഷ്യന്‍ ബുക്ക് ഓഫ് റെക്കോഡ്‌സിലേക്ക്.

Update: 2022-02-05 12:08 GMT

ഇന്ത്യയുടെ ആദ്യ സ്വദേശ നിര്‍മിത ഗ്രാവ്ടണ്‍ ക്വാണ്ട ഇലക്ട്രിക് ബൈക്കുകളില്‍ ഏതാനും യാത്രക്കാര്‍ കന്യാകുമാരി മുതല്‍ ലഡാക്ക് വരെ 4011 കിലോമീറ്റര്‍ ചാര്‍ജ് ചെയ്യാന്‍ നിറുത്താതെ ഏറ്റവും ചുരുങ്ങിയ സമയത്തില്‍ യാത്ര പൂര്‍ത്തിയാക്കി.

സെപ്റ്റംബര്‍ 13 ന് ആരംഭിച്ച യാത്ര സെപ്റ്റംബര്‍ 20 ന് പൂര്‍ത്തിയായി. മൊത്തം യാത്രാ സമയം 164 മണിക്കൂര്‍ 30 മിനിറ്റ്. 3400 കിലോമീറ്റര്‍ പൂര്‍ത്തിയാക്കി മണാലി യില്‍ എത്തിയപ്പോള്‍ കാലാവസ്ഥയുമായി പൊരുത്തപെടാനായി ഒരു രാത്രി വിശ്രമിച്ചതിനു ശേഷം യാത്ര തുര്‍ടര്‍ന്നു. പരുക്കന്‍ ഭൂപ്രദേശങ്ങള്‍ അനായാസം താണ്ടിയ ബൈക്കിന്റെ പ്രവര്‍ത്തനം കുറഞ്ഞ താപനിലയിലും മികച്ചതായിരുന്നു.
ഹൈദരാബാദിലെ സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ഗ്രാവ്ടണ്‍ 2016 ലാണ് ഇലക്ട്രിക്ക് ബൈക്ക് നിര്‍മിക്കാനുള്ള പദ്ധതിക്ക് തുടക്കമിട്ടത് ചെര്‍ളപ്പള്ളിയിലാണ് ഫാക്റ്ററി. പൂര്‍ണമായും സ്വദേശി രൂപകല്‍പ്പനയും ഇന്ത്യന്‍ നിര്‍മിത ഘടകങ്ങളുമാണ് ബൈക്കില്‍ ഉപയോഗിച്ചിരിക്കുന്നത്.


Tags:    

Similar News