ജിഎസ്ടി മാറ്റങ്ങള്‍ പ്രാബല്യത്തില്‍; ഏതിനൊക്കെ വില കൂടും?
തൈര് ഉള്‍പ്പെടെയുള്ളവുടെ വില വര്‍ധിക്കും;
ജിഎസ്ടി മാറ്റങ്ങള്‍ പ്രാബല്യത്തില്‍. 47-ാം ജിഎസ്ടി യോഗത്തില്‍ നല്‍കിയ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ ജിഎസ്ടി നിരക്കുമായി ബന്ധപ്പെട്ട മാറ്റങ്ങള്‍ ഇന്നലെ മുതല്‍ നിലവില്‍ വന്നു. നേരത്തെ നികുതി ചുമത്തുന്നതില്‍ ഇളവ് ലഭിച്ചിരുന്ന പല ഉല്‍പ്പന്നങ്ങളുടെയും കാര്യത്തില്‍ മുന്‍കൂട്ടി പായ്ക്ക് ചെയ്തവയുടെയും ലേബല്‍ നല്‍കിയവയുടെയും വിലയിലാണ് ജിഎസ്ടി കൂടെ ഉള്‍പ്പെടുത്തുന്നത്. വില കൂടുന്ന ഉല്‍പ്പന്നങ്ങളുടെ ലിസ്റ്റ് കാണാം.
ഉപഭോക്താവ് കടകളില്‍ നിന്ന് ബ്രാന്‍ഡോ ലേബലോ പതിക്കാത്ത, മുന്‍കൂട്ടി പാക്ക് ചെയ്യാത്ത വിധത്തില്‍ ഈ ഉല്‍പ്പന്നങ്ങള്‍, ആവശ്യത്തിനനുസരിച്ച് തൂക്കി വാങ്ങിക്കുമ്പോള്‍ കേന്ദ്രത്തിന് യാതൊരു നികുതിയും നല്‍കേണ്ടി വരുന്നില്ല. അതേസമയം, സ്വകാര്യ കമ്പനികളുടെയും മറ്റും മുന്‍കൂട്ടി പാക്ക് ചെയ്ത ഇതേ ഇനം സാധനങ്ങളുടെ കാര്യത്തില്‍ അഞ്ച് ശതമാനം നികുതി നല്‍കേണ്ടിയും വരും.
അരി
ഗോതമ്പ്
ചോളം,
പൊരി
പയര്‍വര്‍ഗ്ഗങ്ങള്‍,
പരിപ്പ്
ഓട്സ്
ആട്ട / മാവ്
സൂജി/റവ
തൈര്(Packed)