ഇന്ന് നിങ്ങളറിയേണ്ട 5 പ്രധാന വാര്‍ത്തകള്‍; സെപ്റ്റംബര്‍ 25

Update: 2019-09-25 04:27 GMT

1. വന്‍നികുതി കുടിശിക പൂര്‍ണമായി പിരിച്ചെടുക്കാന്‍ ഇളവുകളുമായി ' സബ്കാവിശ്വാസ്'

വന്‍ നികുതി കുടിശ്ശിക പൂര്‍ണമായി പിരിച്ചെടുക്കാന്‍ 'സബ്കാവിശ്വാസ്' എന്ന പേരില്‍ 70% വരെ ഇളവുകളുമായി കേന്ദ്ര ജിഎസ്ടി വകുപ്പ് നടപടികള്‍ ആരംഭിച്ചു. അപേക്ഷ ലഭിച്ചു 90 ദിവസത്തിനുള്ളില്‍ കുടിശ്ശിക സംബന്ധിച്ച നടപടി പൂര്‍ത്തിയാക്കുകയാണു ലക്ഷ്യം.

2. ലോകത്തിലെ ഏറ്റവും വിലമതിക്കുന്ന കമ്പനികളില്‍ ഇന്‍ഫോസിസ് മൂന്നാമത്

ലോകത്തിലെ ഏറ്റവും വിലമതിക്കുന്ന കമ്പനികളില്‍ ഇന്ത്യയില്‍ നിന്നും 18 എണ്ണം. ഫോബ്‌സ് തയ്യാറാക്കിയ പട്ടികയില്‍ ഇന്‍ഫോസിസ് എത്തിയത് മൂന്നാമത്. കഴിഞ്ഞ വര്‍ഷം മുപ്പത്തി ഒന്നാം സ്ഥാനത്തു നിന്നിരുന്ന ഇന്‍ഫോസിസിന് ഇത് മികവാര്‍ന്ന നേട്ടം.

3. കേന്ദ്ര തൊഴില്‍ വകുപ്പ് മന്ത്രാലയം ഇപിഎഫ് പെന്‍ഷന്‍ പലിശ കൂട്ടി

കേന്ദ്ര തൊഴില്‍ വകുപ്പ് മന്ത്രാലയം ഇപിഎഫ് പലിശ 8.65 ശതമാനമാക്കി. നേരത്തെ ഇത് 8.55 ശതമാനമായിരുന്നു. 2018-19 സാമ്പത്തിക വര്‍ഷത്തെ പെന്‍ഷനാണ് പലിശ വര്‍ധന ബാധകമാക്കുക. ഇപിഎഫ്ഒ പദ്ധതിയിലെ അംഗങ്ങളായ രാജ്യത്തെ ആറ് കോടി തൊഴിലാളികള്‍ക്ക് ഈ ആനുകൂല്യം ലഭിക്കും. പലിശയിനത്തില്‍ 5400 കോടി പ്രൊവിഡന്റെ ഫണ്ടില്‍ നിന്നും വിതരണം ചെയ്യുമെന്ന് കേന്ദ്ര തൊഴില്‍ മന്ത്രാലയം അറിയിച്ചു.

4. ഡെബിറ്റ് കാര്‍ഡ് ഇടപാടുകളില്‍ ഇഎംഐ ലഭ്യമാക്കാനൊരുങ്ങി ഫെഡറല്‍ ബാങ്ക്

ഓഫ് ലൈന്‍ ഡെബിറ്റ് കാര്‍ഡ് ഇടപാടുകളില്‍ മാസ തവണ അടവുകള്‍ (ഇഎംഐ) ലഭ്യമാക്കുന്നതിന് ഫെഡറല്‍ ബാങ്കും പൈന്‍ ലാബ്സും കൈകോര്‍ക്കുന്നു. ഫെഡറല്‍ ബാങ്കിന്റെ 57 ലക്ഷം ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് പൈന്‍ ലാബ്സ് പിഒഎസുകള്‍ വഴി ഇനി വളരെ വേഗത്തില്‍ ഇഎംഐ അടിസ്ഥാനത്തില്‍ വായ്പ ലഭ്യമാകും.

5. പിഎംസി ബാങ്കിന് കടിഞ്ഞാണിട്ട് ആര്‍ബിഐ

പഞ്ചാബ് ആന്‍ഡ് മഹാരാഷ്ട്ര കോ-ഓപ്പറേറ്റീവ് ബാങ്കിന് (പിഎംസി) നിയന്ത്രണങ്ങളുമായി ആര്‍ബിഐ. നയപരമായ വീഴ്ചകളും നിഷ്‌ക്രിയ ആസ്തി കുറച്ചു കാണിച്ചതും കണക്കിലെടുത്ത് ആറ് മാസത്തേക്ക് കനത്ത നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. പുതിയ വായ്പകള്‍ അനുവദിക്കുന്നതിനും നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതിനും വിലക്കുണ്ട്.

Similar News