ഈ മുന്‍നിര ബാങ്കിന്റെ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഈ ദിവസങ്ങളില്‍ പണിമുടക്കും
ഇടപാടുകള്‍ നടത്തുമ്പോള്‍ ലഭിക്കുന്ന എസ്.എം.എസ് അലര്‍ട്ടുകളിലും കമ്പനി മാറ്റം വരുത്തിയിട്ടുണ്ട്
എച്ച്.ഡി.എഫ്.സി ബാങ്കില്‍ അക്കൗണ്ടുള്ളവരാണോ നിങ്ങള്‍? അടുത്ത ചില ദിവസങ്ങളില്‍ ഇടപാടുകള്‍ നടത്തുമ്പോള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ചിലപ്പോള്‍ പണി കിട്ടിയേക്കാം. ജൂണ്‍ 4,6 തീയതികളില്‍ പുലര്‍ച്ചെ 12:30 മുതല്‍ 2:30 വരെ ഡെബിറ്റ്, ക്രെഡിറ്റ്, പ്രീപെയ്ഡ് കാര്‍ഡ് ഉപയോഗിച്ച് ഇടപാടുകള്‍ നടത്താന്‍ കഴിയില്ലെന്നാണ് ബാങ്ക് അറിയിച്ചിരിക്കുന്നത്.
ഇത് സംബന്ധിച്ച് ഇ-മെയിലിലൂടെയും എസ്.എം.എസ് വഴിയും ഉപയോക്താക്കള്‍ക്ക് അറിയിപ്പ് നല്‍കിയിട്ടുണ്ട്. സിസ്റ്റം നവീകരണത്തിന്റെ ഭാഗമായാണ് ഇടപാടുകളില്‍ തടസം നേരിടുക. എച്ച്.ഡി.എഫ്.സി ബാങ്കിന്റെ എ.ടി.എം കാര്‍ഡ് ഉപയോഗിച്ച് പി.ഒ.എസ്. (പോയിന്റ് ഓഫ് സെയില്‍) മെഷീനിലോ ഓണ്‍ലൈന്‍ ഇടപാടോ നടത്താനും കഴിയില്ല. മറ്റ് ബാങ്കുകളുടെ പേയ്‌മെന്റ് ഗേറ്റ്‌വേ വഴിയും ഇടപാടുകള്‍ നടക്കില്ല.
ഇടപാടുകള്‍ നടത്തുമ്പോള്‍ ലഭിക്കുന്ന എസ്.എം.എസ് അലര്‍ട്ടുകളിലും കമ്പനി മാറ്റം വരുത്തിയിട്ടുണ്ട്. ഇനി മുതല്‍ 100 രൂപയില്‍ കൂടുതല്‍ അയച്ചാല്‍ മാത്രമേ മെസേജ് അപ്‌ഡേഷന്‍ ലഭിക്കുകയുള്ളൂ. പണം സ്വീകരിക്കുമ്പോള്‍ ഇത് 500 രൂപയാക്കുകയും ചെയ്തിട്ടുണ്ട്. ഇ-മെയില്‍ വഴിയുള്ള അറിയിപ്പുകള്‍ സാധാരണ രീതിയില്‍ തുടരും