രണ്ടായിരത്തിലധികം അപ്പാര്‍ട്ട്‌മെന്റുകള്‍, മാള്‍, മള്‍ട്ടിപ്ലക്സ്... കോഴിക്കോട് മറ്റൊരു നഗരമുയര്‍ത്താന്‍ ഹൈലൈറ്റ് ഗ്രൂപ്പ്
ഫോക്കസ് മാളിലൂടെ കേരളത്തില്‍ മാള്‍ സംസ്‌കാരം തുടങ്ങിയ ഗ്രൂപ്പ്, സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ മാളുകള്‍ ഒരുക്കുന്ന തിരക്കിലാണ്
ബിസിനസ് പാര്‍ക്ക്, രണ്ടായിരത്തിലേറെ പ്രീമിയം അപ്പാര്‍ട്ട്മെന്റുകള്‍, മാള്‍, മള്‍ട്ടിപ്ലക്സ്, അത്യാധുനിക ഹോസ്പിറ്റല്‍, കഫെ ശൃംഖല. കോഴിക്കോടിന്റെ മുഖം മാറ്റുന്ന നിര്‍മിതിയുമായി ശ്രദ്ധ നേടുകയാണ് മുന്‍നിര റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ഹൈലൈറ്റ് ഗ്രൂപ്പ്.
ആഗോള നിലവാരത്തിലുള്ള ആര്‍ക്കിട്ടെക്ചറല്‍- നിര്‍മാണ മികവും പുതുമകളുമായി സംസ്ഥാനത്തിന്റെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ചലനം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ഗ്രൂപ്പ്, 'ഹൈലൈറ്റ് സിറ്റി' എന്ന സ്വപ്നപദ്ധതിയിലൂടെ നഗരത്തിനു പുറത്ത് മറ്റൊരു നഗരം പടുത്തുയര്‍ത്തുകയാണ്. വൈവിധ്യമാര്‍ന്ന നിര്‍മിതികളാണ് ഹൈലൈറ്റ് സിറ്റിയെ ശ്രദ്ധേയമാക്കുന്നത്.
ബിസിനസ് പാര്‍ക്ക്, ഷോപ്പിംഗ് മാള്‍ എന്നിവ ഇതിനകം തന്നെ കേരളത്തിന്റെ മനംകവര്‍ന്നിട്ടുണ്ട്. കേരളത്തിലെ ഏറ്റവും വലിയ ബിസിനസ് പാര്‍ക്കാണ് ഹൈലൈറ്റ് സിറ്റിയിലേത്. ഏകദേശം 10 ലക്ഷം ചതുരശ്രയടിയാണ് ഇതിന്റെ വിസ്തൃതി. വിവിധ പദ്ധതികളിലായി 2000ത്തിലേറെ അപ്പാര്‍ട്ട്‌മെന്റുകളാണ് ഹൈലൈറ്റ് സിറ്റിയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. ഇത്തരത്തില്‍ വന്‍തോതില്‍ കമ്മ്യൂണിറ്റി ലിവിംഗ് അവസരമൊരുക്കുന്ന ദക്ഷിണേന്ത്യയിലെ തന്നെ മുന്‍നിര പ്രോജക്റ്റാണിത്. മറ്റു പദ്ധതികളിവയാണ്;
ഹൈലൈറ്റ് ഒളിമ്പസ്
ഹൈലൈറ്റ് ഒളിമ്പസ് ആണ് ഹൈലൈറ്റ് സിറ്റിയുടെ മറ്റൊരു പദ്ധതി. കോഴിക്കോട് നഗരത്തിനോട് ചേര്‍ന്ന് 65 ഏക്കറോളം സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന 'ഹൈലൈറ്റ് സിറ്റി'യുടെ ഭാഗമായാണ് സംസ്ഥാനത്തിന്റെ മുഖമുദ്രയായി മാറാനിടയുള്ള കൂറ്റന്‍ പാര്‍പ്പിട സമുച്ചയം ഒരുങ്ങുന്നത്. ഹൈലൈറ്റ് റെസിഡന്‍സി, ഹൈലൈറ്റ് മാള്‍, ഹൈലൈറ്റ് ബിസിനസ് പാര്‍ക്ക് എന്നീ ജനപ്രിയ പദ്ധതികളുടെ വിജയത്തെത്തുടര്‍ന്ന് 'ഹൈലൈറ്റ് ഗ്രൂപ്പ്' അവതരിപ്പിക്കുന്ന രണ്ട് ഘട്ടങ്ങളിലായി പൂര്‍ത്തിയാവുന്ന ഹൈലൈറ്റ് ഒളിമ്പസിന്റെ ആദ്യ ടവറില്‍ 526പ്രീമിയം അപ്പാര്‍ട്ട്മെന്റുകളാണ് നിര്‍മാണം പൂര്‍ത്തിയായി വരുന്നത്. സംസ്ഥാനത്തെ പ്രധാന ദേശീയപാതയായ എന്‍എച്ച് 66ന്റെ അരികില്‍ ഉയരുന്ന ഈ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ പാര്‍പ്പിട സമുച്ചയത്തില്‍ കുടുംബങ്ങളുടെ സുരക്ഷയും ആവശ്യങ്ങളും പരിഗണിച്ചുള്ള എല്ലാവിധ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. 100 ലേറെ അനുബന്ധ സൗകര്യങ്ങളാണ് ഇതിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്.
പലാക്സി സിനിമാസ്
റസിഡന്‍ഷ്യല്‍ റീറ്റെയ്ല്‍ പദ്ധതികള്‍ക്ക് പുറമെ 'ഹൈലൈറ്റ് ഗ്രൂപ്പ്' അവതരിപ്പിച്ച 'പലാക്സി സിനിമാസ്'. ഇന്ന് കോഴിക്കോട്ടെ സിനിമാ പ്രേമികളുടെ പ്രധാന വിനോദ കേന്ദ്രമായിക്കഴിഞ്ഞു. കാണികളെ ത്രസിപ്പിക്കുന്ന സ്‌ക്രീന്‍, ശബ്ദാനുഭവം കാഴ്ചവെയ്ക്കുന്ന EPIQ സംവിധാനം കേരളത്തില്‍ ആദ്യമായി പരിചയപ്പെടുത്തിയ പലാക്സി സിനിമാസ് മലയാളികള്‍ക്ക് ഇതുവരെ ലഭിക്കാത്ത സിനിമാ അനുഭവമാണ് നല്‍കിവരുന്നത്. കേരളത്തിലെ വലുപ്പമേറിയ മാളുകളിലൊന്നായ ഹൈലൈറ്റ് മാളിലെ എട്ട് സ്‌ക്രീനുകള്‍ അടങ്ങുന്ന തിയേറ്റര്‍ സമുച്ചയമാണ് പലാക്സി. അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ 30 സ്‌ക്രീനുകളിലായി വ്യാപിപ്പിക്കാനും പദ്ധതിയിടുന്നു.
ഹഗ് എ മഗ്
ലോകോത്തര നിലവാരത്തിലുള്ള കഫെ എക്സ്പീരിയന്‍സ് നല്‍കുന്ന 'ഹഗ് എ മഗ്' എന്ന ബ്രാന്‍ഡ് ഉപഭോക്താക്കളെ വളരെ ചുരുങ്ങിയ കാലത്തിനുള്ളില്‍ ആകര്‍ഷിച്ചു കഴിഞ്ഞു. ഹൈലൈറ്റ് സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന 'ഹഗ് എ മഗ്' നിലവില്‍ യുവാക്കളുടെ പ്രിയപ്പെട്ട കഫെ സ്പോട്ടാണ്. സംസ്ഥാനത്തുടനീളം ഹൈലൈറ്റ് സിറ്റികളിലും ഹൈലൈറ്റ് മാളുകളിലുമടക്കം വിവിധയിടങ്ങളില്‍ ആരംഭിച്ചിട്ടുള്ള 'ഹഗ് എമഗ്'ന്റെ ഏഴാമത്തെ ഔട്ട്ലെറ്റ് കോഴിക്കോട് ബീച്ചിന്റെ ഭാഗമായിക്കഴിഞ്ഞു. കേരളത്തിലെ തന്നെ ഏറ്റവും വലിയ കഫെ എന്ന അംഗീകാരം നേടിയതും 2024 മാര്‍ച്ചില്‍ കോഴിക്കോട് ബീച്ചില്‍ ആരംഭിച്ച ഹഗ് എ മഗ് ഔട്ട്ലെറ്റാണ്. ഹഗ് എ മഗിന്റെ എട്ടാമത്തെ ഷോറൂം കൊച്ചിയിലെ ഫോറം മാളില്‍ തുറന്നിട്ടുണ്ട്. മിക്ക ഔട്ട്‌ലെറ്റുകളും 24X7 പ്രവര്‍ത്തിച്ചു വരുന്നു.
എലനൈന്‍ വിമന്‍സ് ഹോസ്പിറ്റല്‍
ഹൈലൈറ്റ് ഗ്രൂപ്പിന്റെ മറ്റൊരു പുതുമയുള്ള സംരംഭമാണ് മലബാറിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യ സംരക്ഷണത്തിനായി ഒരുങ്ങുന്ന ലോക നിലവാരത്തിലുള്ള വിമന്‍സ് സ്പെഷ്യാലിറ്റി ഹോസ്പിറ്റലായ 'എലനൈന്‍ വിമന്‍സ് ഹോസ്പിറ്റല്‍'. കോഴിക്കോട് നഗരത്തിനോട് ചേര്‍ന്ന് അത്യാധുനിക സംവിധാനങ്ങളോടെയാണ് പ്രീമിയം ഗുണനിലവാരം ഉറപ്പുനല്‍കുന്ന ഹോസ്പിറ്റല്‍ ഉയരുന്നത്. ഈ സംരംഭം രണ്ട് വര്‍ഷത്തിനകം യാഥാര്‍ത്ഥ്യമാവും.
ഹൈലൈറ്റ് കോംപസ്
ഹൈലൈറ്റ് സിറ്റിയിലെ താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും മനസ് ശാന്തമാക്കാനൊരിടം എന്ന നിലയിലാണ് ചെയര്‍മാന്‍ പി. സുലൈമാന്റെ പ്രത്യേക നിര്‍ദേശപ്രകാരം കോംപസ് ഒരുക്കിയത്. ആളുകള്‍ക്ക് റിലാക്‌സ് ചെയ്യുന്നതിനായി പ്രത്യേകം ഒരുക്കിയ ഇത് പ്രാര്‍ത്ഥനയ്ക്കുള്ള ഇടം കൂടിയാണ്. ഹൈലൈറ്റ് സിറ്റിയുടെ ഭാഗമായുള്ള അപ്പാര്‍ട്ട്‌മെന്റുകളിലെ താമസക്കാര്‍ക്ക് നടന്നെത്താവുന്ന ദൂരത്തിലാണിത്. ബിസിനസ് പാര്‍ക്കില്‍ ജോലി ചെയ്യുന്നവര്‍ക്കും ആശ്വാസം തന്നെയാണ് കോംപസ്. ഹൈലൈറ്റ് ഗ്രൂപ്പിന് കീഴിലുള്ള വൈറ്റ് സ്‌കൂള്‍ ഇന്റര്‍നാഷണലിന്റെ സാറ്റ്ലൈറ്റ് കാമ്പസും ഒരു പഞ്ച നക്ഷത്ര ഹോട്ടലും ഹൈലൈറ്റ് സിറ്റിയില്‍ ഒരുക്കുന്നുണ്ട്.
കോഴിക്കോടിന് പുറത്തും
കോഴിക്കോട്ടെ ഫോക്കസ് മാളിലൂടെ കേരളത്തില്‍ മാള്‍ സംസ്‌കാരത്തിന് തുടക്കം കുറിച്ച ഗ്രൂപ്പ്, ഹൈലൈറ്റ് മാളിന് പുറമേ കേരളത്തില്‍ അങ്ങോളമിങ്ങോളം മാളുകള്‍ ഒരുക്കുന്ന തിരക്കിലാണ്. ഇടത്തരം നഗരങ്ങളില്‍ ഹൈലൈറ്റ് സെന്റര്‍ എന്ന പേരില്‍ മാളുകളും ചെറുപട്ടണങ്ങളില്‍ ഹൈലൈറ്റ് കണ്‍ട്രി സൈഡ് മാളുകളും വലിയ നഗരങ്ങളില്‍ മാളുകളും നിര്‍മിച്ചു വരുന്നു. പത്തിലേറെ പദ്ധതികളാണ് ഇത്തരത്തില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്.
മികവിന് അംഗീകാരം
ഇന്ത്യയിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ നിര്‍മാണ പദ്ധതിക്കുള്ള 'കണ്‍സ്ട്രക്ഷന്‍ വേള്‍ഡ് ആര്‍ക്കിട്ടെക്റ്റ് ആന്‍ഡ് ബില്‍ഡര്‍' പുരസ്‌കാരം 2016ല്‍ ഹൈലൈറ്റ് സിറ്റിയെ തേടിയെത്തിയതും ഹൈലൈറ്റ് ഗ്രൂപ്പിന്റെ മികവിനുള്ള അംഗീകാരമാണ്. 2014ല്‍ കെട്ടിട നിര്‍മാണ വിഭാഗത്തില്‍ മികച്ച വണിജ്യ സമുച്ചയത്തിനുള്ള 'ഐസിഐ പുരസ്‌കാരം' ഹൈലൈറ്റ് സിറ്റിയിലെ ബിസിനസ് പാര്‍ക്കിന് ലഭിച്ചിരുന്നു.
ഹൈലൈറ്റ് ഗ്രൂപ്പിനെ ജനങ്ങള്‍ക്കിടയില്‍ വിശ്വാസ്യതയേറിയ മികച്ച ബ്രാന്‍ഡ് ആക്കി മാറ്റുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ച ഗ്രൂപ്പ് ചെയര്‍മാന്‍ പി. സുലൈമാനെ തേടിയും അംഗീകാരങ്ങളെത്തിയിട്ടുണ്ട്. ടൈംസ് ഗ്രൂപ്പിന്റെ 'ഗെയിംചെയ്ഞ്ചര്‍ ഇന്‍ കേരള റിയല്‍റ്റി സെക്ടര്‍' എന്ന അംഗീകാരം വെല്ലുവിളികള്‍ ഏറ്റെടുക്കാനും
അവ കുറ്റമറ്റ രീതിയില്‍ സാക്ഷാത്ക്കരിക്കാനുമുള്ള അദ്ദേഹത്തിന്റെ പ്രാവീണ്യം പരിഗണിച്ചാണ്.